Friday, March 16, 2007

മോഹന്‍ലാലിന്‍റെ വൈകിട്ടത്തെ പരിപാടി(കേരളത്തില്‍ വളരെ പ്രചാരം നേടിയ
ഒരു മദ്യപ്പരസ്യത്തിന്‍റെ പകുതി ദൃശ്യമാണിത്.
വിവിധ കാരണങ്ങളാല്‍ പ്രധാന ഭാഗം ഒഴിവാക്കുന്നു.
നമ്മുടെ വൈകിട്ടത്തെ പരിപാടി
എന്നാണ് പരസ്യത്തിന്‍റെ ആകര്‍ഷണ വാചകം.)മോഹന്‍ലാലിന്‍റെ വൈകിട്ടത്തെ പരിപാടിയില്‍ മോഡേണ്‍ ടാക്കീസിന് എന്തു കാര്യം
എന്ന് പലര്‍ക്കും തോന്നിയേക്കാം. ഈ പരിപാടിയില്‍ നമുക്ക് ഒരു കാര്യവുമില്ലേ.
പക്ഷെ ലാല്‍ ഒരു നടനായിപ്പോയില്ലേ. അങ്ങനെ വരുന്പോള്‍ ടാക്കിസിന് വേണ്ടപ്പെട്ട ആളല്യോ?

ലാലിന്‍റെ അഭിനയ പ്രതിഭയെക്കുറിച്ച് മനസിലാകുന്നതും അല്ലാത്തതുമായ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട രചനകള്‍ക്ക് കയ്യും കണക്കുമില്ല. ജനപ്രീതിയുടെ കാര്യത്തില്‍ ഉയരങ്ങളില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ ആരാധകരില്‍ എല്ലാ പ്രായവിഭാഗക്കാരുമുണ്ട്. ഇതിനൊക്കെ പുറമെ ദേശീയ അവാര്‍ഡിന്‍റെയും പത്മശ്രീയുടെയും തിളക്കവും സ്വന്തം. ഇതിലും നല്ല ഒരു മോഡലിനെ വൈകിട്ടത്തെ പരിപാടിക്ക് കിട്ടാനുണ്ടോ?. പ്രമുഖ വ്യക്തികള്‍ മാതൃകാപുരുഷന്‍മാരാകുന്നത് ഇങ്ങനെയാണ്!

ചെറുപ്പക്കാര്‍ ലാലേട്ടന്‍റെ ബ്രാന്‍ഡ് ചോയിച്ച് ചോയിച്ച് വാങ്ങുന്പോള്‍ ആ പഴയ ഡയലോഗ് മോഡേണ്‍ ടാക്കിസ് ഇങ്ങനെ മാറ്റി നോക്കി.

''നമുക്ക് വൈകുന്നേരങ്ങളില്‍ നഗരത്തിലെ ബാറിലേക്ക് പോകാം. ഇരുണ്ട മുറിയില്‍ അരണ്ട വെളിച്ചമുണ്ടോ, സോഡയും ടച്ചിംഗ്സും റെഡിയായോ എന്ന് നോക്കം. അവിടെവെച്ച് ഞാന്‍ നിനക്ക് ഒരു ഫുള്ള് തരും''.
പാവം മനുഷ്യന്‍... സ്വന്തം കന്പനിയുടെ അച്ചാറിന് വില്‍പ്പന കൂട്ടാന്‍
ഒരു വഴി തെരഞ്ഞെടുത്തതാണെന്ന് ആശ്വസിക്കാം.

ലാലിന്‍റെ 'പരിപാടി'യില്‍ പ്രതിഷേധിക്കുന്നവര്‍ക്ക്

ടാക്കീസിന്‍റെ എളിയ പിന്തുണ അറിയിക്കുന്നു.

33 comments:

പതാലി said...

''നമുക്ക് വൈകുന്നേരങ്ങളില്‍ നഗരത്തിലെ ബാറിലേക്ക് പോകാം. ഇരുണ്ട മുറിയില്‍ അരണ്ട വെളിച്ചമുണ്ടോ, സോഡയും ടച്ചിംഗ്സും റെഡിയായോ എന്ന് നോക്കം. അവിടെവെച്ച് ഞാന്‍ നിനക്ക് ഒരു ഫുള്ള് തരും''.

sunil krishnan said...

ഞാന്‍ ഒരു “ഫുള്‍” സപ്പോട്ട് തരുന്നു. വിത്ത് ഔട്ട് ടച്ചിംങ്സ്.

G.manu said...

wow

santhosh balakrishnan said...

പതാലീ...ഞാനും പിന്നില്‍ ഉണ്ട്..ഫുള്ള് സപ്പോര്‍ട്ടോടെ...

പച്ചാളം : pachalam said...

പാതാലീ, മോഹന്‍ലാല് ഒരു അഭിനേതാവല്ലേ? അഭിനയിച്ച് കൂലി വാങ്ങലല്ലേ അദ്ദേഹത്തിന്‍റെ തൊഴില്‍?
ഈയൊരു പരസ്യം കൊണ്ട് മാത്രം ആരെങ്കിലും ഈ ‘പരിപാടി’ പുതുതായി തുടങ്ങുമോ?പിന്നെ ‘ചെറുപ്പക്കാര്‍’ ഈ പരസ്യം കണ്ടില്ലെങ്കില്‍ മറ്റൊരു ബ്രാന്‍റ് നോക്കി പോവും.
:)

പതാലി said...

സുനില്‍ കൃഷ്ണന്‍, മനു, സന്തോഷ് പിന്തുണ ഏറ്റു വാങ്ങുന്നു.

പച്ചാളം....
മോഹന്‍ലാല്‍ അഭിനേതാവാണ്. അദ്ദേഹം എത്രയോ ചിത്രങ്ങളില്‍ മദ്യപിക്കേണ്ടത് എങ്ങനെയെന്ന് നമ്മളെ കാണിച്ചിരിക്കുന്നു.
രണ്ടാമത്തെ പെഗില്‍ ഐസിടും മുന്പ് എത്തുമെന്ന വാഗ്ദാനം പാലിക്കുന്ന ലാലിനെയും ഗ്ലാസിലെ പെഗ് കുളത്തില്‍ മുക്കി നേര്‍പ്പിച്ച് അടിക്കുന്ന ലാലിനെയുമൊന്നും മറന്നിട്ടില്ല.

കൂലിക്കായി എന്തു പരസ്യത്തിലും അഭിനയിക്കാനുള്ള സ്വാതന്ത്ര്യം ലാലിനുണ്ടാവും. പക്ഷെ നാട്ടിലെ പൊതു മര്യാദകളും സദാചാരവുമൊക്കെ പാലിക്കാന്‍ അദ്ദേഹത്തെപ്പോലുള്ള മാതൃകാപുരുഷന്മാര്‍ ബാധ്യസ്ഥരല്ലേ?.

ഇതേ ആളുകള്‍തന്നെന്നെ സര്‍ക്കാരിന്‍റെ സദാചാര പരസ്യങ്ങളിലും അഭിനയിക്കുന്നുണ്ടെന്ന് ഓര്‍ക്കണം.

ഇതു സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ ലിങ്കുകള്‍ ചുവടെ.

http://news.bbc.co.uk/2/hi/south_asia/6364165.stm

http://www.nowrunning.com/news/news.asp?it=9701

http://147.208.132.198/news/181_1939772,001100030011.htm

http://mangalorean.com/news.php?newstype=local&newsid=40374

വക്കാരിമഷ്‌ടാ said...

പതിവുപോലെ ആള്‍ക്കാരെ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ മാതൃകാപുരുഷന്മാരും നേതാവുമൊക്കെ ആക്കുന്നതാണ് പ്രശ്‌നമെന്ന് തോന്നുന്നു.

മോഹന്‍‌ലാല്‍ ഒരു മനുഷ്യന്‍. ഒരു സിനിമാ നടന്‍. അദ്ദേഹത്തെ ആ രീതിയില്‍ മാത്രം കാണാന്‍ നമുക്ക് പറ്റാത്തിടത്തോളം കാലം അദ്ദേഹം എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നൊക്കെ നമുക്ക് പറയാന്‍ തോന്നുമെന്ന് തോന്നുന്നു.

പടിപടിയായി നമ്മള്‍ ചെയ്യുന്നത്, ആദ്യം ഒരാളെ നമ്മള്‍തന്നെ അങ്ങ് ആള്‍ദൈവമോ റോള്‍ മോഡലോ ഒക്കെ ആക്കും. കുഴപ്പം അവിടെയല്ല. പിന്നെ അയാള്‍ നമ്മള്‍ വിചാരിക്കാത്ത രീതിയിലൊക്കെ, അയാളുടെ സ്വാതന്ത്ര്യപ്രകാരം, എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തുടങ്ങിയാല്‍ നമുക്ക് ഫീല്‍ ചെയ്യാന്‍ തുടങ്ങും. “എന്നാലും ലാലേട്ടന്‍ ഇങ്ങിനെ ചെയ്യുമെന്നോര്‍ത്തില്ല. ഇത്രയ്ക്ക് ഞാന്‍ പ്രതീക്ഷിച്ചില്ല, ഇത് മോശമായിപ്പോയി എന്നൊക്കെ...“.

ദിലീപ് മഞ്ജു വാര്യരെ കല്ല്യാണം കഴിച്ചപ്പോള്‍ നമ്മള്‍ ദിലീപിനെ വിളിച്ചു, ദുഷ്ടന്‍.

ഷാജി കൈലാന്‍ ആനിയെ കെട്ടിയപ്പോള്‍ നമ്മള്‍ ഷാജി കൈലാസിനെ വിളിച്ചു, ക്രൂരന്‍.

പാട്ടിന്റെ റോയല്‍റ്റി പ്രശ്‌നത്തില്‍ നമ്മള്‍ ദാസേട്ടനോട് പറഞ്ഞു, എന്നാലും ദാസേട്ടന്‍ ഇങ്ങിനെ ചെയ്യുമെന്ന് ഓര്‍ത്തില്ല...

ജീവിക്കാന്‍ വേണ്ടിക്കൂടിയാണ് ലാലേട്ടന്‍ അഭിനയം ഒരു തൊഴിലാക്കി എടുത്തതെന്നാണ് എനിക്ക് തോന്നുന്നത്. മദ്യത്തിന്റെ പരസ്യത്തിലും ലിവര്‍ സിറോസിസ്ന്റെ മരുന്നിന്റെ പരസ്യത്തിലും അദ്ദേഹം അഭിനയിക്കുമ്പോള്‍ അദ്ദേഹത്തെ നോക്കാതെ എന്താണ് അതില്‍ പറഞ്ഞിരിക്കുന്നത് എന്ന് മാത്രം നോക്കിയാല്‍ പ്രശ്‌നം കുറച്ചൊക്കെ തീരുമായിരിക്കും.

ഓ, ലാലേട്ടനാണോ കുടിക്കാന്‍ പറയുന്നത്, എന്നാല്‍ കുടിച്ചേക്കാം എന്നൊക്കെ ചിന്തിക്കുന്നവരുടെ നാട്ടില്‍ ബോധവല്‍‌ക്കരണം ആദ്യം വേണ്ടത് അവര്‍ക്കിടയിലാണ്. അല്ലെങ്കില്‍ ഇന്ന് ലാലേട്ടനെങ്കില്‍ നാളെ വേറേ ആരെങ്കിലും കാണും അവര്‍ക്ക്, കുടിക്കാന്‍ ഒരു കാരണമായി.

കുഴപ്പം, ഇന്ന് നമ്മള്‍ ലാലേട്ടന്‍ കള്ളിന്റെ പരസ്യത്തില്‍ അഭിനയിക്കരുത് എന്ന് പറയും; നാളെ സിഗരറ്റിന്റെ പരസ്യം; മറ്റെന്നാള്‍ അദ്ദേഹം കൊള്ളക്കാരനായി അഭിനയിക്കരുത് എന്നാവും; അത് കഴിയുമ്പോള്‍ പോലീസുകാരനായി അഭിനയിക്കരുത്; പിന്നെ പറയും അച്ഛനായി അഭിനയിക്കരുത് (പണ്ട് കൌരവര്‍ സിനിമയില്‍ വിഷ്ണുവര്‍ദ്ധന്‍ അച്ഛനായി അഭിനയിച്ചു എന്ന് പറഞ്ഞ് കര്‍ണ്ണാടകയില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ പ്രശ്‌നമുണ്ടാക്കിയത്രേ-അതുകൊണ്ട് വേറൊരു മലയാളം സിനിമയിലോ മറ്റോ അദ്ദേഹം അച്ഛന്‍ റോള്‍ നിരസിച്ചു എന്ന് കേട്ടു-കേട്ടറിവു മാത്രം)...

പക്ഷേ, ഒരു സാധാരണ മനുഷ്യനുണ്ടാവേണ്ട കാര്യങ്ങളൊക്കെ മാത്രം ഇത്തരക്കാരില്‍നിന്നും പ്രതീക്ഷിക്കാന്‍ പറ്റാത്ത ഒരു സമൂഹമുള്ളിടത്ത് പതാലി പറഞ്ഞതുപോലെ ഇദ്ദേഹം പൊതു മര്യാദകളും സദാചാരമൂല്യങ്ങളുമൊക്കെ കാത്ത് സൂക്ഷിച്ചില്ലെങ്കില്‍ ചിലരൊക്കെ വഴി തെറ്റിപ്പോകും എന്നൊക്കെ കരുതാനും മതി. പക്ഷേ അതിന് അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നുന്നു. അഭിനയിക്കാന്‍ പറ്റിയ എന്ത് റോളിലും അഭിനയിക്കുകയും അതില്‍‌നിന്ന് വരുമാനമുണ്ടാക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍ മാത്രമാണ് അദ്ദേഹമെന്ന് സമൂഹത്തെ മനസ്സിലാക്കിക്കൊടുപ്പിച്ചാല്‍ മതി.

സിനിമാ നടന്മാരെയെന്നല്ല, ആരെയും മാതൃകയാക്കുമ്പോള്‍ ഒരു മനുഷ്യനെന്ന രീതിയില്‍ അവരെ വിലയിരുത്തി അവര്‍ എന്ത് ചെയ്യുന്നു, എങ്ങിനെ ചെയ്യുന്നു എന്നൊക്കെ നോക്കി മാതൃകയാക്കണമെങ്കില്‍ മാതൃകയാക്കിയാല്‍ ഒന്നുകൂടി നന്നായിരിക്കുമോ എന്നൊരു തോന്നല്‍. ഒരു സിനിമാ നടന്‍ ആകാന്‍ ഭയങ്കര ആഗ്രഹമുള്ള ഒരാള്‍ക്ക് മോഹന്‍ലാലിന്റെ അഭിനയം മാതൃകയാക്കാം. പക്ഷേ കറകളഞ്ഞ വ്യക്തിത്വമുള്ള ഒരാളെയാണ് ഒരാള്‍ക്ക് മാതൃകയാക്കണമെന്നതെങ്കില്‍, അത് മോഹന്‍‌ലാല്‍ തന്നെ വേണമെങ്കില്‍, മോഹന്‍‌ലാല്‍ എന്ന വ്യക്തി അയാളുടെ വ്യക്തിജീവിതത്തില്‍ എങ്ങിനെ എന്ന് മനസ്സിലാക്കി മാതൃകയാക്കണമെങ്കില്‍ മാതൃകയാക്കുക. ഇത് രണ്ടും കൂടി കൂട്ടിക്കുഴയ്ക്കുമ്പോളാണ് പലപ്പോഴും നമുക്ക് ഫീല്‍ ചെയ്യുന്നതും നമ്മള്‍ ഡെസ്‌പാവുന്നതും.

(ചുമ്മാ എന്റെ തോന്നലുകള്‍ മാത്രം)

Inji Pennu said...

ഹ്ഹഹഹ് വക്കാരിജി! ദിലീപിനോടും ഷാജി കൈലാസിനോടും അത്രേം ദേഷ്യം വന്നുവൊ? സാരൂല്യ പോട്ടെ..! :):) “നമ്മള്‍“ എന്ന് ചേര്‍ത്ത് ആ പ്രതിഷേധം ഇവിടെ..ഉം..ഉം. :)

പതാലി ഈ പറഞ്ഞത് ടീനേജില്‍ അച്ചട്ടാണ്. വക്കാരിജി പറഞ്ഞത് വയസ്സര്‍ക്കും.

നന്ദു said...

തികച്ചും അപലപനീയം.
തമിഴ്നാടു പോലല്ലെങ്കിലും കേരളത്തിലും സൂപ്പര്‍ സ്റ്റാറുകളെ റോള്‍ മോഡലാക്കുന്ന ചെറുപ്പക്കാര്‍ ധാരാളമുണ്ട് ആ തിരിച്ചറിവാണ്‍ ഇതില്‍ പറയുന്ന മദ്യക്കമ്പനിയെ മോഹന്‍ലാലിനെ വച്ച് മോഡല്‍ ചെയ്യിക്കാന്‍ പ്രേരിപ്പിച്ചതും. അതിനാല്‍ ലാലിനെപ്പോലൊരാള്‍ ഇത്തരം ചീപ്പായ പരസ്യങ്ങള്‍ക്കു പിന്നാലെ പോകുന്നതു കഷ്ടമാണ്‍. അദ്ദേഹം നടനാണ്‍ അതാണ്‍ അദ്ദേഹത്തിന്റെ തൊഴില്‍ എന്നിരുന്നാലും മൊറാലിറ്റി, സമൂഹത്തോടുള്ള പ്രതിബദ്ധത എന്നിവ കൂടെ കാത്തു സൂക്ഷിക്കേണ്ടേ; കാശ് എത്ര തന്നെ ഒരു വിഷയമാനെങ്കില്‍പ്പോലും?.
എന്റെ ചില സുഹൃത്തുക്കള്‍ ഈ ചിത്രം കൃത്രിമമാ‍യുണ്ടാക്കിയതാണ്‍ ലാലങ്ങനെയൊന്നും ചെയ്യില്ല എന്നാണ്‍ ഇതു കണ്ടപ്പോള്‍ പറഞ്ഞതു. അത്രയ്ക്ക് അവര്‍ ലാലിനെ ആരാധിക്കുന്നു. അദ്ദേഹത്തില്‍ നിന്നും ഇത്തരം പ്രവര്‍ത്തി അവരാഗ്രഹിക്കുന്നില്ല. എന്നാണതിനര്‍ഥം. ലിങ്കുകള്‍ കൂടി ചേര്‍ത്തതു നന്നായി.
ജസ്റ്റിന്‍, നന്ദി :)

ദില്‍ബാസുരന്‍ said...

ഓ, ലാലേട്ടനാണോ കുടിക്കാന്‍ പറയുന്നത്, എന്നാല്‍ കുടിച്ചേക്കാം എന്നൊക്കെ ചിന്തിക്കുന്നവരുടെ നാട്ടില്‍ ബോധവല്‍‌ക്കരണം ആദ്യം വേണ്ടത് അവര്‍ക്കിടയിലാണ്. അല്ലെങ്കില്‍ ഇന്ന് ലാലേട്ടനെങ്കില്‍ നാളെ വേറേ ആരെങ്കിലും കാണും അവര്‍ക്ക്, കുടിക്കാന്‍ ഒരു കാരണമായി.

വക്കാരിച്ചാ.. കൊട്കൈ. :-)

നന്ദുവേട്ടാ,
സാമൂഹ്യപ്രതിബദ്ധത എന്നുള്ളത് ഒരു വ്യക്തിയ്ക്ക് സ്വയം തോന്നേണ്ടതാണ്. അത് അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. മോഹന്‍ ലാല്‍ എന്നെ നോക്കി ജീവിക്കൂ എന്ന് എവിടേയും പറഞ്ഞ് നടക്കുന്നില്ല. ഒരു മോഡലിന്റെ പോപ്പുലാരിറ്റിയാണ് അയാളെ ആ തൊഴിലില്‍ നിലനിര്‍ത്തുന്നത്. അത് കൊണ്ട് മോഹന്‍ലാല്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള മോഡലായത് കൊണ്ടാണ് കമ്പനി അയാളെ പരസ്യമേല്‍പ്പിച്ചതെന്നും ജനങ്ങളെ താന്‍ സ്വാധീനിക്കും എന്നത് കൊണ്ട് മോഹന്‍ലാല്‍ ആ പരസ്യം ചെയ്യരുത് എന്നും പറയുന്നത് കോണ്ട്രഡിക്ടറി സ്റ്റേറ്റ്മെന്റല്ലേ?

sandoz said...

പിന്നേ....മോഹന്‍ലാലു പരസ്യം ചെയ്യാന്‍ കാത്തിരിക്കുക ആയിരുന്നില്ലേ ഇവിടെ ജനം കുടിക്കാന്‍....അതിനു മുന്‍പ്‌ ഇവിടാരും കുടിച്ചട്ടുമില്ലാ......കാനയില്‍ കിടന്നട്ടുമില്ലാ.

ഈ പരസ്യം വന്നേപ്പിന്നെ കുടിക്കാതിരിക്കണ ജനം കൂടി കുടി തുടങ്ങി എന്നാണു ഇതു കണ്ടപ്പോ തോന്നിയത്‌.....എങ്കില്‍ ആദ്യം ജനത്തിനെ തല്ലണം....അല്ലതെ ലാലിന്റെ പുറത്തേക്കു കേറീട്ടു ഒരു കാര്യോമില്ലാ......അങ്ങേരു ഒരു കുപ്പി കാണിച്ചാല്‍ ഉടനേ കെട്ടും ഭാണ്ടവും മുറുക്കി അങ്ങോട്ടു ജനം ഓടിയാല്‍ ചികിത്സ ജനത്തിനാണു വേണ്ടത്‌.

[എന്തൊക്കെ പറഞ്ഞാലും സാധനം കൊള്ളാട്ടോ....വെറും195/- ഭാരത മണി.. ഫുള്ളിനു......ആനന്ദ ലബ്ദിക്കിനിയെന്തു വേണം..]

Radheyan said...

ഇയ്യാള് പറഞ്ഞിട്ട് ചേര്‍ക്കാന്‍ കേരളത്തില്‍ ഇനി പുതിയ കുടിയന്മാര്‍ വല്ലവരുമുണ്ടോ.പുള്ളി പറഞ്ഞത് കേട്ട് മാക്സിമം ബ്രാന്‍ഡ് ഒന്ന് മാറി നോക്കും.കൊള്ളാവുന്നതാണെങ്കില്‍ തുടരും അല്ലേല്‍ എന്ത് ബ്രാന്‍ഡല്ലേ,ഓസിനും പിരിവിട്ടും അടിക്കുന്നിടത്ത്.അടിച്ചാല്‍ തലക്ക് പിടിക്കണം,വെറുതേ നാറ്റം മാത്രമായി പേരുദോഷം കേള്‍പ്പിക്കല്ലേ.

കുട്ടാ സാന്‍ഡോ,പൊട്ടട്ടഡാ മോനേ മയക്കുവേടി,സന്ധ്യയായാല്‍ നമ്മുടെ സ്റ്റേറ്റില്‍ ബോധമുള്ള ഒറ്റ ഒരുത്തനും പാടില്ല.(ബോധമുണ്ടെങ്കിലല്ലേ വെടിയുണ്ട,വിമാനയാത്ര,ബ്ലോഗ്,യാഹൂ,.... ഈ പൊല്ലാപ്പെല്ലാം)

.::Anil അനില്‍::. said...

ബാഗ്‌പൈപ്പര്‍ സോഡ, ഐസ് ക്യൂബ് എന്നിവയ്കായിട്ടൊക്കെ ഹിന്ദി താരങ്ങളുടെ പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്. ഇപ്പോ വിസ്കിയെന്നു പറഞ്ഞുതന്നെ പര‍സ്യം ചെയ്യാമെന്ന നിലയില്‍ നിയമങ്ങള്‍ ഉദാരമായോ?

HIV പ്രബോധനത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരിക്കുന്ന ശ്രീ.മോഹന്‍ ലാല്‍ ഇനിയും വിസ്കിയുമായി വൈകുന്നേരങ്ങളില്‍ വരുന്നത് ശരിയോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ. അതല്ല ഇതും രണ്ടും പ്രൊഫഷന്‍ തന്നെയാണെങ്കില്‍ അങ്ങനെ തന്നെ ആയിരിക്കട്ടെ.

നന്ദു said...

ദില്‍ബൂ, അത് കോണ്ട്രഡിക്ടറി സ്റ്റേറ്റ്മെന്റ്റ് തന്നെയാണ്‍ പക്ഷെ. അതിലെ ആദ്യ ഭാഗം (മോഹന്‍ലാല്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള മോഡലായത് കൊണ്ടാണ് കമ്പനി അയാളെ പരസ്യമേല്‍പ്പിച്ചതെന്നും) പരസ്യദാദാവിന്റെ വ്യൂ വിലും രണ്ടാമത്തെ ഭാഗം (ജനങ്ങളെ താന്‍ സ്വാധീനിക്കും എന്നത് കൊണ്ട് മോഹന്‍ലാല്‍ ആ പരസ്യം ചെയ്യരുത് എന്നും)സമൂഹത്തിന്റെ ഭാഗത്തു നിന്നും നോക്കുമ്പോള് രണ്ടും ശരിയാണ്‍. പക്ഷെ ഞാന്‍ സമൂഹത്തിന്റെ ഭാ‍ഗമാകുമ്പോള്‍ ലാല്‍ ചെയ്തത് തെറ്റാണ്‍ എന്നെ പറയാന്‍ കഴിയൂ.

പതാലി said...

വക്കാരിയേ...
എന്നെ കടിച്ചു കുടഞ്ഞുകളഞ്ഞല്ലോ. ഏതായാലും ജപ്പാനില്‍നിന്നുള്ള ഇടപെടല്‍ ചര്‍ച്ച സജീവമാക്കിയിട്ടുണ്ടെന്ന് പറയാതെ വയ്യ.

മാതൃകാപുരുഷന്‍മാരാക്കാനും ആരാധിക്കാനുമൊന്നും ആരും ആരുടെയും അനുവാദം വാങ്ങുന്ന പതിവുള്ളതായി എനിക്കറിയില്ല വക്കാരി.
സാറേ/ചേട്ടാ...ഞാന്‍ അങ്ങയെ മാതൃകാ പുരുഷനാക്കിക്കോട്ടെ എന്ന് പ്രമുഖ വ്യക്തികളെ സമീപിക്കുന്ന പതിവ് ജപ്പാനിലുണ്ടോ എന്നും അറിയില്ല.

ഏതായാലും കേരളത്തിലും തമിഴ്നാട്ടിലും(അവിടെ ആരാധന കൂടുതലാണെന്ന് മലയാളികള്‍ പറയും)ഒക്കെ ഇതൊക്കെ അറിയാതെ സംഭവിക്കുകയാണ്. ഓരോ വ്യക്തികളും ഓരോ തരത്തില്‍ ജനങ്ങളുടെ മനസില്‍ ഇടം നേടുകയാണ്. അത് ആരാധനകൊണ്ടോ സ്നേഹം കൊണ്ടോ സ്വന്തം കുടുംബത്തിലെ ഒരാളെപ്പോലെ തോന്നതുകൊണ്ടോ ഒക്കെയാവാം.

മോഹന്‍ലാലും മമ്മൂട്ടിയും മനുഷ്യന്മാരു തന്നെ.അഭിനയം അവരുടെ തൊഴിലും. ഇതൊക്കെ സമ്മതിച്ചു. ഇതിനൊക്കെ അപ്പുറം ഇവര്‍ മറ്റെന്തൊക്കെയോ ചിലതുകൂടി ആയതുകൊണ്ടാണല്ലോ രാജ്യത്തെ ഉന്നത ബഹുമതികളിലൊന്നായ പത്മശ്രീയും മറ്റും ഇത്തരക്കാര്‍ക്കു നല്‍കുന്നത്. കള്ളക്കടത്തിലും ഗുണ്ടായിസത്തിലും സമാന മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചവരെ ഇത്തരം പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കാത്തതിനും എന്തെങ്കിലും കാരണമുണ്ടാകുമല്ലോ.

ബോംബെ സ്ഫോടനക്കേസിലെ പ്രതികളില്‍ ഒരാളെയ സഞ്ജയ് ദത്തിന് മറ്റു പ്രതികളില്‍നിന്ന് വ്യത്യസ്തമായി കോടതി പ്രത്യേക പരിഗണന നല്‍കിയതും നമ്മള്‍ കണ്ടതാണ്.
എന്തിനധികം വെറും വ്യക്തിയായ മോഹന്‍ലാലിനെ വക്കാരി ലാലേട്ടന്‍ എന്ന് സ്നേഹപൂര്‍വം വിശേഷിപ്പിക്കുന്നതിലും എന്തോ ഒന്ന് ഉണ്ടാവുമല്ലോ.

മഞ്ചു വാര്യരെ കല്യാണം കഴിച്ചപ്പോള്‍ ദിലീപിനെയും ആനിയെ കെട്ടിയ ഷാജി കൈലാസിനെയും പ്രാകിയവും അഭിനന്ദിച്ചവരുമുണ്ടാകും. അത് ഓരോരുത്തരുടെയും മനസുപോലെ.
പക്ഷെ വിവാഹത്തോടെയുള്ള മഞ്ജുവിന്‍റെ പിന്‍മാ
റ്റത്തിലുടെ മികച്ചൊരു നടിയെ നഷ്ടമായി എന്ന്
പറയുന്നവര്‍ ഏറെയുണ്ട് എന്ന കാര്യത്തില്‍ എനിക്കും അഭിപ്രായവ്യത്യാസമില്ല.

പിന്നെ ദാസേട്ടന്‍റെ റോയല്‍റ്റി കാര്യം. എല്ലാ വേദികളിലും മതമൈത്രി, മനുഷ്യ സ്നേഹം, സഹാനൂഭൂതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വാചാലനാകുന്നയാളാണ് ദാസേട്ടന്‍.ഇതൊന്നും സംഘാടകര്‍ ആവശ്യപ്പെട്ടിട്ടല്ല. ഇനി സംഘാടകര്‍ മറ്റേതെങ്കിലും വിഷയം പറഞ്ഞാലും ദാസേട്ടന്‍ പറഞ്ഞെത്തുന്നത് മനുഷ്യ സ്നേഹത്തിലും സഹാനുഭൂതിയിലുമായിരിക്കും. അതു നല്ല കാര്യമാണ്. അതുകൊണ്ടുതന്നെ ദാസേട്ടന്‍റെ വ്യക്തിത്വത്തെക്കുറിച്ച് മലയാളികള്‍ക്ക് ഒരു ധാരണയുണ്ട്. ഈ ധാരണ തെറ്റിക്കുന്ന രീതിയിലുള്ള ഒരു പ്രവൃത്തി അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ (റോയല്‍റ്റി പേരുദോഷം മകന്‍റെ അക്കൗണ്ടിലായിരുന്നു എങ്കിലും)
ഇതു പ്രതീക്ഷിച്ചില്ല എന്ന് പറയുന്നവരെ കുറ്റപ്പെടുത്താനാവുമോ?

പരസ്യത്തില്‍ വരുന്ന വ്യക്തിയെ നോക്കാതെ പരസ്യത്തിന്‍റെ സന്ദേശം മാത്രം പരിഗണിച്ചാല്‍ പ്രശ്നം തീരുമല്ലോ എന്ന നിര്‍ദേശം കൊള്ളാം. പരസ്യത്തില്‍ വ്യക്തിയെ ഒഴിവാക്കി സന്ദേശം മാത്രം കൊടുത്താല്‍ മതിയാകും എന്ന നിര്‍ദേശം കന്പനികള്‍ക്ക് നല്‍കുന്നതാവും ഇതിലും ഉചിതമെന്ന് തോന്നുന്നു.

സാധാരണ മനുഷ്യന് ഉണ്ടാവേണ്ട കാര്യങ്ങളൊക്കെ ഇത്തരക്കാരില്‍നിന്ന് പ്രതീക്ഷിന്‍ പറ്റാത്ത സമൂഹം തന്നെയാണ് നാട്ടിലുള്ളത്. ചലച്ചിത്ര താരങ്ങളാ ജഗതിക്കും സിദ്ദിഖിനും ബാബു ആന്‍റണിക്കും ചാര്‍മിളക്കുമൊക്കെ തികച്ചും സ്വകാര്യമെന്ന് പറയാവുന്ന പ്രശ്നങ്ങളെത്തുടര്‍ന്ന് കരിയറില്‍ ഇടക്കാലത്ത് പ്രതിസന്ധി നേരിടേണ്ടിവന്നത് ഇതിന് വ്യക്തമായ ഉദാഹരണമല്ലേ.

(വക്കാരി...ചൂമ്മാതാണേ..എന്നെ ഞെക്കി കൊല്ലല്ലേ)

ഇഞ്ചിപ്പെണ്ണേ....
അതുകൊള്ളാം...
പതാലി ഈ പറഞ്ഞത് ടീനേജില്‍ അച്ചട്ടാണ്. വക്കാരിജി പറഞ്ഞത് വയസ്സര്‍ക്കും.

നന്ദൂ....
പരസ്യം മുഴുവനായി കൊടുക്കേണ്ട എന്ന് പിന്നീട് തീരുമാനിച്ചു. സാഹചര്യം മനസിലാകുമല്ലോ.

ദില്‍ബാസുരന്‍...
താരങ്ങള്‍ക്കും മറ്റും ജനങ്ങളില്‍ തെല്ലും സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ലെങ്കില്‍ ലോകമെന്പാടും ഇത്തരക്കാരെ വെച്ച് പരസ്യം ചെയ്യുന്ന കന്പനികളെ മണ്ടന്മാരെന്ന് വിളിക്കുന്നതില്‍ തെറ്റില്ലല്ലോ.
പിന്നെ... കുടിക്കാനുള്ള കാരണത്തിന്‍റെ കാര്യം.
അതിന് പ്രത്യേക കാരണമൊന്നും വേണ്ട
മുത്തശ്ശിയുടെ മരണത്തിലുള്ള ദുഃഖം മുതല്‍ അമേരിക്കയിലെ മെക്സിക്കന്‍ കുടിയേറ്റക്കാരുടെ പൗരത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചുവരെ കേരളത്തില്‍ കുടി നടക്കാറുണ്ട്.

sandoz...
വില ഇപ്പഴാ മനസിലായത്. നന്ദി

രാധേയന്‍,
ഈ സാധനം തലക്കു പിടിക്കുന്നതാണോ എന്ന് സാന്‍ഡോസിനോട് ചോദിക്ക്.
ഇല്ലെങ്കില്‍ ഏതെങ്കിലും പള്ളീല്‍ പോയി അച്ചനെക്കൊണ്ട് തലക്ക് പിടിപ്പിക്ക്.

അനിലേ...
ഷോലെ-2ലൂടെ ലാല്‍ വീണ്ടും ഹിന്ദിയില്‍ എത്തിയിരിക്കുകയാണല്ലോ. അപ്പോപ്പിന്നെ ബോളിവുഡ് താരങ്ങളുടെ നിലവാരത്തിലെത്താന്‍ ഇതും സഹായിക്കുമെന്ന് കരുതാം.

പദാവലിയില്‍ ഒരു ചിന്ന രജനീകാന്തണ്ണന്‍ ഒളിഞ്ഞിരിക്കുന്നത് ഞാന്‍ കാണുന്നു- ഒരു കമന്റില്‍ തടവിയപ്പോള്‍ കമന്റിതാ മൂന്ന് :)

എന്റെ സംശയം, നാളെ ലാലേട്ടന്‍ മദ്യം വിഷമാണ് കുടിക്കരുത് എന്നൊരു പരസ്യത്തില്‍ അഭിനയിച്ചാല്‍ ഇപ്പോള്‍ ലാലേട്ടന്റെ പരസ്യം കണ്ട് കുടിക്കാനോടിയവരൊക്കെ ബാറിന്റെ മുന്നില്‍ ചെന്ന് സഡന്‍ ബ്രേക്കിട്ട് അകത്ത് കയറാതെ തിരിച്ചുപോരുമോ എന്നുള്ളതാണ്.

ലാലേട്ടന്‍ കുടിക്കാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ കുടിക്കും, പക്ഷേ കുടിക്കെണ്ട എന്ന് പറഞ്ഞാല്‍....ലും കുടിക്കും എന്ന നിലപാടാണ് സമൂഹത്തിന്റേതെങ്കില്‍ ചികിത്സ തുടങ്ങേണ്ടത് അവിടെ നിന്നല്ലേ.

മദ്യമേ വിഷമേ വിഷമേ എന്നും പറഞ്ഞ് പ്രാദേശിക വാര്‍ത്ത സിനിമയില്‍ ശങ്കരാടി എത്രനേരം ഷാപ്പിന്റെ മുന്നില്‍ കുത്തിയിരുന്നു? എന്നിട്ടും ആ ഷാപ്പില്‍ കയറി കുടിക്കുന്നവരെയല്ലെ നമ്മള്‍ മാതൃകയാക്കിയത്-ശങ്കരാടിയെയല്ലല്ലോ.

മദ്യം വിഷമാണ് എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെ മാതൃകയാക്കാതെ ഇന്ന് വൈകുന്നേരമെന്താ പരിപാടി എന്ന് ചോദിച്ച് കള്ളിന്‍‌കുപ്പിയുടെ മുന്നിലിരിക്കുന്ന ലാലേട്ടനെ അക്കാര്യത്തില്‍ മാതൃകയാക്കുന്ന സമൂഹത്തിന് കാര്യമായ ചികിത്സ തന്നെ വേണമെന്ന് തോന്നുന്നു.

നന്ദു പറഞ്ഞതുപോലെ ലാലേട്ടന്റെ ആരാധകര്‍ക്കൊക്കെ അദ്ദേഹം ഇങ്ങിനെ ചെയ്തതില്‍ വിഷമമുണ്ടെങ്കില്‍ അത് വേറേ കാര്യം. അദ്ദേഹം എന്നാലും ഇങ്ങിനെ ചെയ്തല്ലോ എന്നോര്‍ത്ത് വിഷമിച്ച് ദുഃഖിച്ച് ആരും കുടിക്കാന്‍ പോകുന്നില്ലല്ലോ. ആരാധകര്‍ക്ക് വേണ്ടി മാത്രം ജീവിക്കുക എന്നുള്ളത് എത്രമാത്രം പ്രായോഗികമാണെന്നുള്ള ചോദ്യവും ഉണ്ട്.

ദാസേട്ടന്‍ ദാനത്തെപ്പറ്റിയും സഹാനുഭൂതിയെപ്പറ്റിയുമൊക്കെ പറയുമ്പോള്‍ പറയുന്ന ദാസേട്ടനും നൂറു ശതമാനവും അങ്ങിനെ തന്നെ എന്നുള്ളത് തന്നെ ഐഡിയല്‍ വേള്‍ഡില്‍ സംഭവിക്കേണ്ടത്. പക്ഷേ സംഗതി ഫാര്‍ ഫ്രം ഐഡിയല്‍ ആയ സ്ഥിതിക്ക് അദ്ദേഹം പറയുന്നപോലെ തന്നെ പ്രവര്‍ത്തിക്കുകയും വേണം എന്ന് വാശിപിടിക്കുമ്പോള്‍ അത് ഒരു ഒഴിവുകഴിവും കൂടിയല്ലേ എന്നൊരു ചിന്ത. ആദ്യം സഹാനുഭൂതിയെപ്പറ്റി പറയുന്ന ദാസേട്ടന്‍ ആളെങ്ങിനെ എന്ന് നോക്കാന്‍ പോകും. “കണ്ടോ കണ്ടോ ഈ പറയുന്ന പുള്ളി ആളിങ്ങിനെയാ, പിന്നെ ഞാനെന്തിന് സഹാനുഭൂതി കാണിക്കണം“ എന്നതായിരിക്കും ആദ്യത്തെ ലൈന്‍. ഇനി ദാസേട്ടന്‍ ശരിക്കും സഹാനുഭൂതിയും മറ്റും ഉള്ള ആളാണ് എന്ന് കണ്ടാല്‍ “ഓ പുള്ളി വലിയ പാട്ടുകാരന്‍, പുള്ളിക്കതൊക്കെ ആകാം. എന്നെക്കൊണ്ട് അതുവല്ലതും പറ്റുമോ, എനിക്ക് പാടാനറിയുമോ” എന്നതായിരിക്കും പിന്നത്തെ ഒഴിവുകഴിവ്. ഇങ്ങിനെ ഒഴിവുകഴിവുകളന്വേഷിച്ചന്വേഷിച്ചന്വേഷിച്ച് അവസാനം ദാസേട്ടന്‍ പറഞ്ഞ സഹാനുഭൂതിയുടെ കാര്യം നമ്മള്‍ സൌകര്യപൂര്‍വ്വമോ അല്ലാതെയോ മറക്കും.

ലാലേട്ടനല്ല, ലോകത്തിലെ മുഴുവന്‍ മാതൃകാ പുരുഷന്മാരും നിരന്ന് നിന്ന് കുടിക്കരുതേ എന്ന് കേണപേക്ഷിച്ചാലും നമ്മള്‍ മലയാളികള്‍ കുടി നിര്‍ത്തുമോ എന്ന് കണ്ടുതന്നെ അറിയണം-അതുമിതുമായി ബന്ധമില്ലെങ്കിലും :)

ഒഴിവുകഴിവുകള്‍ തേടുന്ന സമൂഹത്തിന് ഇന്ന് കുടിക്കാനുള്ള കാരണം ലാലേട്ടന്റെ പരസ്യമാണെങ്കില്‍ നാളെ വേറേ എന്തെങ്കിലുമായിരിക്കും. ഇന്ത്യ തോറ്റാലും നമ്മള്‍ കുടിക്കും, ഇന്ത്യ ജയിച്ചാലും നമ്മള്‍ കുടിക്കും. ഈ കുടിക്കുന്നത് നമ്മളെയും നമ്മുടെ കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന പരിപാടിയാണെന്ന് സ്കൂളിലും വീട്ടിലും കോളേജിലും പള്ളിയിലും അമ്പലത്തിലും എല്ലാം വെച്ച് നാഴികയ്ക്ക് നാല്‍‌പത് വട്ടം നമ്മള്‍ കേള്‍ക്കുന്നതാണെങ്കിലും.

ദില്‍ബാസുരന്‍ said...

എത്രയങ്ങോട്ടാലോചിച്ചിട്ടും മഞ്ജുവാര്യര്‍ അഭിനയം നിര്‍ത്തിയതിന് ദിലീപിനെ പ്രാകുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ല. ഈ മലയാളീസിന്റെ ഒരു കാര്യം.. :-)

sandoz said...

എവിടെ അഭിനയം നിര്‍ത്താന്‍....വരും....വരാതെ എവിടെ പോണു........

ഇതിലും വലിയ കൊട്ടും കുരവേം ആയിട്ടു പണി നിര്‍ത്തിയ ഷീല വന്നു......

പറ്റിയ റോളു കിട്ടിയാ വേണോങ്കില്‍ നോക്കാന്നു ദിവ്യാ ഉണ്ണി...
ആര്‍ക്കു വേണോങ്കില്‍..നാട്ടുകാര്‍ക്കാ....എന്റമ്മോ...ഒന്നു ഒഴിഞ്ഞുകിട്ടീതേ ശരണം എന്നും പറഞ്ഞാ ഞങ്ങള്‍ ഇരിക്കണത്‌......

അംബിക വന്നു..നദിയ വന്നു.....ഇനി ആ കാര്‍ത്തിക കൊച്ചിനെം കൂടി ഒന്ന് കണ്ടാല്‍ സമാധാന്‍ ആയി.....വേറൊരു കുരിശ്‌ നിര്‍ത്തീതും കൂടി ആരും അറിഞ്ഞില്ല....വര്‍മ്മ...സംയുക്താ വര്‍മ്മ.

പതാലി said...

ഇതുതാന്‍ ഉലഹം..ദില്‍ബൂ...

സാന്‍ഡോസ്......
വരും വരാതിരിക്കില്ല

ഏറനാടന്‍ said...

നിങ്ങളില്ലാതെ നമുക്കെന്ത്‌ ആക്രോശം (ഛായ്‌) ആഖോഷം..!

ലാലണ്ണയ്‌ സൂപ്പറാക്കിയ കഥാപാത്രങ്ങളില്‍ 99%-വും കള്ളുകുടിച്ച്‌ തിമിര്‍ത്താടിയ മെസ്‌മെറൈസിംഗ്‌ റോളുകള്‍ തെന്നെയ്‌ കെട്ടാ..

ലിസിയെ പ്രിയദര്‍ശന്‍ കെട്ടികൊണ്ടുപോയപ്പോള്‍ ആരേലും പ്രിയനെ തെറി വിളിച്ചാരുന്നോ? ആ?

Siju | സിജു said...

മോഗന്‍ലാല്‍ ഏതാണ്ട് സോഡേട പരസ്യത്തിലഭിനയിച്ചതിന് നിങ്ങളൊക്കെ കിടന്നീ തുള്ളണതെന്തിനാന്നാ എനിക്ക് മനസ്സിലാകാത്തത്

മിടുക്കന്‍ said...

മൊഹന്‍ലാല്‍ അങ്ങനെ പറഞ്ഞായിരുന്നൊ..?
അതു കൊള്ളാം...

ഡേയ് പതാലി അണ്ണാ‍..
ഇതാണ് നെങ്ങടേ കൊഴപ്പം, ഏതെങ്കിലും ഒരുത്തന്‍ എന്തിനെങ്കിലും വേണ്ടി വല്ലൊം പറഞ്ഞാല്‍ അതേല്‍ കേറിപ്പിടിച്ച് പൊസ്റ്റിടും.. കൊറെ കമന്റും കിട്ടും...

.. കൊറേ ആലൊശിച്ചു..
ഒരൊറ്റ വഴിയേ ഒള്ളു...
നിങ്ങള്‍ ആ നയന്താരെക്കൊണ്ട് ഒരു മറു പരസ്യം ഇടീക്ക്... ലാലിന്റെ വൈകുന്നേരത്തെ പരിപാടിക്ക പോയാ ഇനി ഞാന്‍ തുള്ളൂല്ല.. എന്ന് അവളെ ക്കൊണ്ട് പറയിക്ക്...

ഒറപ്പാ മോനെ, 100 ല്‍ ഒരു 15 പേരെങ്കിലും കുടി നിര്‍ത്തും, .... (ഡവുട്ടൊണ്ടേല്‍, ആ സാണ്ടോയൊടൊ, പാച്ചാളത്തിനൊടൊ ചൊദിച്ചാല്‍ മതി..)

അല്ലാണ്ട് വെറുതെ ഇവിടെ ഇരുന്ന് മന്മഥന്‍ സാറാവാന്‍ കളിക്കരുതെ..!

പതാലി said...
This comment has been removed by the author.
പതാലി said...

ഏറനാടന്‍ ...
ശരിക്കും ലിസിയെ പ്രിയന്‍ കെട്ടിയോ...
അതിനും പലരും തെറിവിളിച്ചിട്ടുണ്ടാവും.

സിജൂവേ...
ക്ഷമീര്... ടാക്കീസ് ഒരു വിഷയം ചര്‍ച്ചക്ക് വെച്ചൂന്നേയുള്ളൂ.

മിടുക്കോ....
നിങ്ങളും ക്ഷമിക്ക്. കാരണം കടിച്ചാ പൊട്ടാത്ത കാര്യങ്ങളൊന്നും പോസ്റ്റാനുള്ള ബൗദ്ധിക നിലവാരം ഇല്ലാഞ്ഞിട്ടാണേ.

പിന്നെ നയന്‍താരേടെ കാര്യം നിങ്ങളൊക്കെ നന്നാവുമെങ്കില്‍ ആ വഴിക്ക് ചിന്തിക്കാം.

നമ്മളെ പിടിച്ച് മന്‍മഥന്‍ സാറാക്കാന്‍ ശ്രമിക്കല്ലേ..
വിജയിക്കില്ല മക്കളേ

Haree | ഹരീ said...

ഓഫ്: ഒരു ചെറിയ കാര്യം, താങ്കള്‍ ചിത്രവിശേഷത്തില്‍ ഇട്ട കമന്റില്‍ ഒരു ചെറിയ പിശകുണ്ട്. നരേന്‍ ‘മൊഴി’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല... മറ്റേതെങ്കിലും ചിത്രമാണോ ഉദ്ദേശിച്ചത്? ചിത്തിരം പേശുതടിയാണ് എടുത്തുപറയാവുന്ന ഒരു തമിഴിലെ റോള്‍...
ഇത് വായിച്ചു കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്തോളൂട്ടോ..
--
qw_er_ty

പൊയ്തുംകടവന്‍ said...

മോഹനലാലന്‍ എന്റു ചെയ്തൂന്നല്ല ഞാന്‍ പരയുന്നത്, ഇന്ന് കേരളത്തില്‍ അത്യാവശ്യം നല്ല വര്യ്മാനമുള്ള ജോലിക്കാരാണ് ആശാരിമാരും കല്‍പ്പണിക്കാരും അതു പോലെ വല്യ ഗ്ലാമറൊന്നുമില്ലാത്ത കൂലിപ്പണിക്കാ‍രും മീങ്കാരുമൊക്കെ..ദിവസം പത്തിരുനൂറു രൂപക്ക് മേല്‍ ഈസിയായി ഉണ്ടാക്കുന്ന ഇവരുടെ സ്തിതി എന്താണ്..വീട്ടിലെ സ്തിതി എന്താണ്..? അന്നന്ന് കിട്ടുന്നത് അടുത്തുള്ള ചാരായ/കള്ള് ഷാപ്പില്‍ കൊടുത് മക്കളെ പട്ടിണിക്കിട്ട്..ഞങ്ങളൊക്കെ പാവങ്ങളാണ് അതിനാല്‍ ഗവര്‍മെണ്ട് സംവരണം തരണെ എന്നു കരയും,(വളരെ മാന്യമായി ജീവിക്കുന്നവരെയും എനിക്കറിയാം)എന്ന്വചാ ഗവര്‍മേണ്ട് സാ‍റന്മാര്‍ തന്നെ ഞങ്ങടെ മക്കളെ നൊക്കണേ, ഞങ്ങള്‍ തണ്ണി മൊന്തി സുഖിക്കട്ടെ എന്നു..ഒരു വയനാട്ടുകാരന്‍ അനുഭവം പറഞ്ഞത് അവന്റെ അടുത്ത വീട്ട്കാരന്‍ സ്ബ്സിഡിയില്‍ കിട്ടിയ വളം അതിലും കുരഞ്ഞ വിലക്ക് മറിച്ച് വിറ്റ് ആ കാശ് നാലു നാള്‍ കൊണ്ട് കുടിച് തീര്‍ത്ത് പിന്നെ കുറെ നാള്‍ കഴിഞ്ഞ് ക്രിഷി(ക് ഷമിക്ക്, ലത് ആ അക്ഷരം വരുന്നില്ല)നശിച്ചൂന്നും പരഞ്ഞ് കെട്ടിത്തൂങ്ങിയ കാര്യം. താഴ്ന്ന വരുമാനത്തിലും മാന്യമായി ജീവിക്കുന്നവരെ നോക്കിയാലരിയാം അവര്‍ക്കൊന്നും “മധുസേവ”(പരീക്കുട്ടിയല്ല) ഇല്ല എന്ന്..വക്കരി പരഞ്ഞതിലും കാര്യമുണ്ട് ബട്ട് വക്കാരീ, അത്രെം ബുദ്ധിയുണ്ടായിരുന്നെകില്‍, രാഷ്ട്രീയക്കാരന് സിന്ദാബാദ് വിളിക്കാനും,ഫാന്‍സ് അസോസിയെഷന്റെ പേരില്‍ പോസ്റ്റെര്‍ല്‍ ചാണകമെറിയാനും ഒന്നും നാട്ടില്‍ ആളെക്കിട്ടില്ലായിരുന്നു.. നന്ദു പരഞ്ഞ പോലെ ഒരു പബ്ലിക് ഫിഗര്‍ ആവുന്ബൊള്‍ സമൂഹത്തൊട് ഒരിതൊക്കെ വേണം. പിന്നെ ലാല്‍ ആയാലും മയ്മുട്ടി ആയാലും “ദീപസ്തംഭം...ഞമ്മക്കും കിട്ടണം ലത്” എന്നത് കൊണ്ട് തന്നെയാ പോളിസി. പിന്നെ സ്റ്റേജില്‍ പ്രസംഗം നന്നയിരിക്കണം, സഹാനിഭൂതിയും കാരുണ്യവും പറഞ്ന്ഞ് ആളെ കയ്യിലെടുക്കാന്‍ പറ്റാത്തവര്‍ക്ക് ഫാന്‍സ് കുറയും, അപ്പൊ മാര്‍ക്കെറ്റ് റേറ്റ് ഡിം...“പരസ്യത്തില്‍ വരുന്ന വ്യക്തിയെ നോക്കാതെ പരസ്യത്തിന്‍റെ സന്ദേശം മാത്രം പരിഗണിച്ചാല്‍ പ്രശ്നം തീരുമല്ലോ എന്ന നിര്‍ദേശം കൊള്ളാം. പരസ്യത്തില്‍ വ്യക്തിയെ ഒഴിവാക്കി സന്ദേശം മാത്രം കൊടുത്താല്‍ മതിയാകും എന്ന നിര്‍ദേശം കന്പനികള്‍ക്ക് നല്‍കുന്നതാവും ഇതിലും ഉചിതമെന്ന് തോന്നുന്നു.“അതന്നെ ശരി.

പതാലി said...

ഹരീ.......
കാര്യം നേരത്തെ ചിത്ര വിശേഷത്തില്‍ പറഞ്ഞതാണെങ്കിലും ഇതുവഴി വരുന്നവരുടെ
അറിവിലേക്ക് ആവര്‍ത്തിക്കുന്നു.

ചിത്രവിശേഷത്തില്‍ കമന്‍റ് ഇട്ടപ്പോള്‍ എനിക്ക് ചെറിയൊരു റിലേ തകരാര്‍ സംഭവിച്ചതാണ്(തെറ്റിധരിക്കേണ്ട, നോര്‍മലാണ്).

പൊയ്തുംകടവന്‍ നന്ദി...

2pines said...

give me a truck load of money, I'll act for........!
nice.

but that's his career.

are you saying that all those soldiers of hitler was just like our mohanlal..?

The question you've asked is so serious.

How do we treat the issue of morality within the limit of our careers.

A very difficult question indeed !

വിന്‍സ് said...

നാളെ നിങ്ങളുടെ ഭാര്യയെ കൂട്ടി കൊടുക്കാന്‍ ലാലേട്ടന്‍ പറഞ്ഞാല്‍ ജനം അതു ചെയ്യാന്‍ തുടങ്ങുമോ?? ലാലേട്ടന്‍ അല്ല ആരു പറഞ്ഞാലും ഞാന്‍ സീസര്‍ അല്ലെങ്കില്‍ പീറ്റര്‍ സ്ക്കോട്ടെ അടിക്കു.

അതേ സമയം ഒരു മദ്രാസ് മെയില്‍ കണ്ടിട്ടൊ, നരസിംഹം കണ്ടിട്ടൊ, ദശരദം കണ്ടിട്ടൊ, അല്ലെങ്കില്‍ ലാലേട്ടന്റെ വേറെ ഏതേലും വെള്ളം അടി കണ്ടിട്ടു ഒന്നു അടിച്ചു നോക്കിയാലോ എന്നു ആരെങ്കിലും വിചാരിച്ചാല്‍ അവരെ തെറ്റു പറയാന്‍ പറ്റില്ല. വൈകുന്നേരം ഇതടി മോനെ ദിനേശാ എന്നു ലാലേട്ടന്‍ പറഞ്ഞാല്‍ കള്ളു കുടി ആരേലും തുടങ്ങുമോ?