Sunday, June 29, 2008

'ദശാപരാധം'

കമലഹാസന്‍റെ പുതിയ അഖില ലോക ബ്രഹ്മാണ്ഡ സിനിമ ദശാവതാരം കണ്ടു. ഏതായാലും ദശാവതാരം എന്നതിനു പകരം 'ദശാപരാധം' എന്ന പേരായിരുന്നു നല്ലതെന്നു തോന്നുന്നു.

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ ഫാന്‍സീ ഡ്രസ്‌ മത്സരങ്ങളില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന വേഷങ്ങള്‍ക്ക്‌ ഈ അവതാരങ്ങളേക്കാള്‍ എത്രയോ പെര്‍ഫെക് ഷനുണ്ട്?.

പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ കുഴച്ചു വാര്‍ത്തെടുത്ത പോലെ കുറെ വേഷങ്ങള്‍, വായില്‍ പഞ്ഞി തിരുകിവച്ച പോലെ മറ്റു ചിലത്‌. മുഖത്ത്‌ കരിവാരിത്തേച്ച്‌ മറ്റൊന്ന്‌, ഇന്ത്യാന ജോണ്‍സിനെ തോല്‍പ്പിക്കുന്ന കഥാഗതി....ഈശ്വരാ!ഈ സാധനത്തിനു വേണ്ടിയാണല്ലോ ഇത്രയും കാലം ഭൂമുഖത്തില്ലാത്ത കോളിളക്കം മുഴുവന്‍ ഉണ്ടാക്കിയതും സാക്ഷാല്‍ ജാക്കി ചാന്‍ ഇങ്ങോട്ടു കെട്ടിയെടുത്തതുമൊക്കെ.

ഈ 'മഹാസംഭവ'ത്തിന്‍റെ നീരൂപണമെഴുതാനുള്ള കെല്‍പ്പില്ല.
പക്ഷെ ഒരു കാര്യം മാത്രം പറയാം. ഇനി ആരെങ്കിലും ആ വഴിക്ക്‌ പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ കാശിന്‌ ഒരു മട്ടന്‍ ബിരിയാണി വാങ്ങിത്തിന്ന്‌ വീട്ടിപ്പോയിരുന്ന്‌ ടോം ആന്‍റ് ജെറി കാണുക. കൃത്യ സമയത്ത്‌ ഒരാള്‍ ഉപദേശിക്കാനില്ലാതിരുന്നതുകൊണ്ട്‌ എനിക്കു പറ്റിയത്‌ മറ്റാര്‍ക്കും പറ്റരുതെന്നുള്ള സതുദ്ദേശ്യം മാത്രമാണ്‌ ഈ കുറിപ്പിനു പിന്നില്‍.

9 comments:

പതാലി said...

പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ കുഴച്ചു വാര്‍ത്തെടുത്ത പോലെ കുറെ വേഷങ്ങള്‍, വായില്‍ പഞ്ഞി തിരുകിവച്ച പോലെ മറ്റു ചിലത്‌. മുഖത്ത്‌ കരിവാരിത്തേച്ച്‌ മറ്റൊന്ന്‌, ഇന്ത്യാന ജോണ്‍സിനെ തോല്‍പ്പിക്കുന്ന കഥാഗതി....ഈശ്വരാ!ഈ സാധനത്തിനു വേണ്ടിയാണല്ലോ ഇത്രയും കാലം ഭൂമുഖത്തില്ലാത്ത കോളിളക്കം മുഴുവന്‍ ഉണ്ടാക്കിയതും സാക്ഷാല്‍ ജാക്കി ചാന്‍ ഇങ്ങോട്ടു കെട്ടിയെടുത്തതുമൊക്കെ.

സാദിഖ്‌ മുന്നൂര്‌ said...

പതാലി, അസ്സലായി. കാശും സമയവും എനിക്കും പോയി. ഉറക്കമിളച്ചത് മിച്ചം.

എനിക്ക് ഒന്നും മനസ്സിലായുമില്ല. തമിഴറിയാത്തതു കൊണ്ടായിരിക്കും. പഴയ നൂറ്റാണ്ടിലെന്നോ നടന്നതെന്ന് പറഞ്ഞ് ആദ്യം കാണിക്കുന്ന ഭാഗത്ത് കമലഹാസനെ തൂക്കുന്പോള്‍ ഒരു പാട്ടുണ്ട്. അതിന്‍റെ മ്യൂസിക് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു നമ്മുടെ സൈന്യത്തില്‍ പ്രിയാ രാമന്‍ അടിച്ചു പൊളിച്ചു പാടിത്തകര്‍ത്ത ബാഗി ജീന്‍സും ടോപുമുണിഞ്ഞ് ടൗണില്‍ ചെത്തി നടക്കാന്‍
100 സിസി മോട്ടോര്‍ ബൈക്കും അതിലൊരു മോട്ടോര്‍ ബൈക്കും വേണം എന്ന പാട്ടാണ് വരുന്നതെന്ന് തോന്നി. കമലഹാസിനെ പത്ത് തരത്തില്‍ വേഷം കെട്ടിച്ച മേക്കപ്പ്മാനും കൊള്ളാം, സംഗീത സംവിധായകനും കൊള്ളാം. മുകുന്ദാ മുകുന്ദാ കേള്‍ക്കുന്പോഴും പഴയ ഏതോ പാട്ട് ചുവയ്ക്കും.
കമലഹാസന്മ‍ാരെ വിരലിലെണ്ണി, ഞാന്‍ തോറ്റു. ഒരു മുഖം ഓര്‍ത്തു വെയ്ക്കുന്പോള്‍ അടുത്ത മുഖം മറന്നു പോകും. ഇടക്ക് ഞാന്‍ മോനോട് ചോദിക്കും ഇപ്പോള്‍ എത്ര കമലഹാസന്മാരായി മോനേ എന്ന്. അവന്‍ പറയും, നാല്.. അപ്പോള്‍ അതെന്‍റെ ഓര്‍മശക്തിയുടെ കുഴപ്പമായിരിക്കും.
അത് പോട്ടോ, ഏതായാലും മൂന്നാം പിറയും പുന്ന കൈ മന്നനും പ്രേമാഭിഷേകവും സാഗര സംഗമവുമൊക്കെ കണ്ട് കമലഹാസനെ പ്രേമിച്ചു പോയ എനിക്ക് ഇത് സഹിക്കാന്‍ പറ്റിയില്ല പതാലീ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇങ്ങനത്തെ ഓരോ സിനിമകല്‍ എടുക്കാന്‍ തോന്നുന്നതെങ്ങനാണാവോ

അജ്ഞാതന്‍ said...

i too see tht film first day..kashu poyath micham

ശിവ said...

ഇംഗ്ലീഷ് സിനിമകള്‍ കണ്ട് ഭയങ്കരം ഗംഭീരം എന്നു പറയുന്ന നമുക്ക് ദശാവതാരം എന്ന സിനിമയെ അംഗീകരിക്കാന്‍ വിഷമം....

സസ്നേഹം,

ശിവ

കുറ്റ്യാടിക്കാരന്‍ said...

ഞാന്‍ ദശാവതാരം കണ്ടിരുന്നു. ചില വേഷങ്ങളുടെ മെയ്ക്കപ് അല്‍പ്പം ബോറാണെന്നത് ശരി തന്നെ. ചില വേഷങ്ങളുടെ ആവശ്യകതയും ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

എല്ലാവരും സിനിമയെ പറ്റി മോശം അഭിപ്രായം പറഞ്ഞതുകൊണ്ട് എനിക്ക് അധികം പ്രതീക്ഷയൊന്നും ഉണ്ടായില്ല. അതുകൊണ്ടാണെന്ന് തോന്നുന്നു, എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും നായിഡു, ഫ്ലെച്ചര്‍ എന്നി കഥാപാത്രങ്ങളെ എനിക്ക് ഇഷ്ടമായി.

ഈയടുത്ത് കണ്ട പല സിനിമകളെക്കാളും ഇഷ്ടമായ സിനിമ.

പതാലി said...

സാദിഖേ...
തമിഴറിയാത്തതുകൊണ്ടല്ല. അതില്‍ കൂടുതലൊന്നും മനസിലാകാനില്ല. കമലഹാസനു പോലും മനസിലായില്ല ശരിക്കും ഈ സിനിമകൊണ്ട്‌ എന്താ ഉദ്ദേശിച്ചതെന്ന്‌ പിന്നല്ലേ നിങ്ങള്‍ക്ക്‌.

സാദിഖ്‌ പറഞ്ഞ പാട്ട്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. വീണ്ടും കേട്ടു നോക്കിയപ്പോള്‍ മനസിലായി. ആ പാട്ടു മാത്രമല്ല ചിത്രത്തിന്റെ തീം മ്യൂസിക്‌ തന്നെ ബാഗീ ജീന്‍സിന്റെ ട്യൂണിലാണ്‌. Himesh Reshammiyaയോടും Devi Sri Prasadനോടും നമ്മുടെ എസ്‌.പി. വെങ്കിടേഷു ചേട്ടന്‍ പൊറുക്കട്ടെ.
ഇങ്ങനെയൊക്കെയാണെങ്കിലും ദശാവതാരം ബ്രഹ്മാണ്ഡ സംഭവമാണെന്ന്‌ പറയുന്നവര്‍ ഒരുപാടു പേരുണ്ട്‌. നമ്മുടെ ദേശീയ അവാര്‍ഡ്‌ ജേതാവ്‌ ജി.പി. രാമചന്ദ്രന്‍ മാധ്യമം ആഴ്‌ച്ചപ്പതിപ്പില്‍ ഈ ചിത്രത്തെക്കുറിച്ച്‌ എഴുതിയിട്ടുണ്ട്‌.
നിരൂപണമാണോ വിമര്‍ശനമാണോ കഥപറച്ചിലാണോ എന്താണ്‌ അദ്ദേഹം നടത്തിയിരിക്കുന്നതെന്ന്‌ എന്നോട്‌ ചോദിക്കരുത്‌. ഈ സിനിമ കണ്ട്‌ കുറെ സമയം കളഞ്ഞതല്ലേ?.വേറെ പണിയൊന്നുമില്ലെങ്കില്‍ അതും ഒന്നു വായിച്ചു നോക്ക്‌.


പ്രിയ ഉണ്ണികൃഷ്‌ണന്‍.....,
ഇത്തരം സിനിമകള്‍ എടുക്കാന്‍ തോന്നുന്നത്‌ എങ്ങനെയാണെന്ന്‌ അറിയില്ല. എല്ലാം പ്രേക്ഷകരുടെ വിധി. അല്ലാതെന്ത്‌?

ശിവ....
ഇംഗ്ലീഷ്‌ സിനിമകള്‍ക്കൊപ്പം ദശാവതാരവും ഭയങ്കരം എന്നു പറയാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്‌. എനിക്കു തോന്നിയത്‌ ഇവിടെ കുറിച്ചെന്നു മാത്രം.

കുറ്റ്യാടിക്കാരാ...
കഴുത്തിലൂടെ വെടിയുണ്ട കയറിയാല്‍ കാന്‍സര്‍ ഭേദമാകുമെന്ന്‌ കണ്ടെത്തിയ കമലഹാസനും സംവിധായകന്‍ കെ.എസ്‌ രവികുമാറിനും ഈ വര്‍ഷത്തെ വൈദ്യശാസ്‌ത്ര നൊബേല്‍ സമ്മാനം ലഭിക്കട്ടെ എന്ന്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം

sunilraj said...

ദശാവതാരം അടയാളപ്പെടുത്തുന്നത്‌…

My......C..R..A..C..K........Words said...

thaangalude vishamathil pangucherunnu.... ennaalum ithrakku adachu prayanamaayirunno...