Wednesday, July 23, 2008

താരേ സമീന്‍ പറിന്‍റെ ഹോം വീഡിയോ അവകാശം വാള്‍ട്ട്‌ ഡിസ്‌നിക്ക്

ആമിര്‍ ഖാന്‍ സംവിധാനം ചെയ്‌ത താരേ സമീന്‍ പര്‍ എന്ന സിനിമയുടെ ഓവര്‍സീസ്‌ ഹോം വീഡിയോ അവകാശം ഹോളിവുഡിലെ വിഖ്യാത സ്ഥാപനമായ വാള്‍ട്ട്‌ ഡിസ്‌നി കോര്‍പ്പറേഷന്‍ വാങ്ങി.

ഇതാദ്യമായാണ്‌ ഒരു ഹോളിവുഡ്‌ കമ്പനി ഇന്ത്യന്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കുന്നത്‌. അമേരിക്ക, ബ്രിട്ടന്‍, കാനഡ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ്‌ വാള്‍ട്ട്‌ ഡിസ്‌നി ചിത്രം വിതരണം ചെയ്യുക.

അണിയറ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും നിര്‍മാണം സംബന്ധിച്ച ആമിര്‍ഖാന്‍റെ വിവരണവും സിനിമയില്‍ ബാലതാരം ദര്‍ശീല്‍ സഫാരി വരച്ച ചിത്രങ്ങളുടെ പകര്‍പ്പുകളുമൊക്കെ ഹോംവീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഡിസ്‌നിയുമായുള്ള കരാറിന്‍റെ തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നാലു കോടി രൂപക്കാണ്‌ അവകാശം വിറ്റതെന്ന്‌ പറയപ്പെടുന്നു.

(കടപ്പാട്-ഐ.ബി.എന്‍ ലൈവ്)

1 comments:

പതാലി said...

ഇതാദ്യമായാണ്‌ ഒരു ഹോളിവുഡ്‌ കമ്പനി ഇന്ത്യന്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കുന്നത്‌.