
അമല്‍ നീരദ് സംവാധനം ചെയ്ത സാഗര്‍ അലിയാസ് ജാക്കി റീലോഡഡ് കണ്ടശേഷം ഒരു റിവ്യു എഴുതണമെന്ന് നേരത്തെ ആലോചിച്ചിരുന്നു. കണ്ടു കഴിഞ്ഞപ്പോള്‍ അതിനായി മിനക്കെടണോ എന്നൊരു സന്ദേഹം.
എറണാകുളം പത്മ തീയേറ്ററില്‍ റിലീസ് ദിവസം രണ്ടാമത്തെ ഷോയ്ക്ക് ചെന്നപ്പോള്‍ അവിടെ ടിക്കറ്റിനായി ഘോരയുദ്ധം. ലാല്‍ ആരാധകരും റിലീസ് സംഭവമാക്കാന്‍ തുനിഞ്ഞിറങ്ങിയ ഫാന്‍സുകാരും കൂടിയായപ്പോള്‍ തിയേറ്ററിന്‍റെ രണ്ടു നിലയിലെയും വരാന്ത വിയര്‍പ്പില്‍ കുതിര്‍ന്നു.
ഏതായാലും പടം കഴിഞ്ഞിറങ്ങുന്പോള്‍ കേട്ട കമന്‍റുകള്‍ ചില കമന്‍റുകള്‍ മാത്രം ഇവിടെ ചേര്‍ക്കാം.
1സംഗതി റീലോഡഡായിയില്ല മോനേ
2. --------ലെ പടം
3.ടിക്കറ്റിന്‍റെ കാശ് ഞാന്‍ തരില്ല (ഷെയറിടാമെന്ന വ്യവസ്ഥയില്‍ ഒന്നിച്ചു ടിക്കറ്റെടുത്ത യുവാവിനോട് കൂട്ടുകാരിലൊരാള്‍)
4.ആക്ച്വലി ഇത്രയും നേരം എന്താണ് സംഭവിച്ചത്?
5.സിഎന്‍എന്‍ ചാനല്‍ മലയാളം തുടങ്ങിയത് എപ്പഴാണപ്പാ?
6. കണ്ണില്‍ കാണുന്നവരെയൊക്കെ സാറേന്നു വിളിക്കുന്ന ആദ്യ ജേണലിസ്റ്റിനുള്ള അവാര്‍ഡ് യെവക്കു കൊടുക്കണം.
7.ഇതെന്താണ് റാഞ്ചല്‍-വെടിവെപ്പു മത്സരമോ?
8.ഗുണ്ടകളുടെ ഫാഷന്‍ പരേഡ്
9.ലാലേട്ടന്‍ ബുള്ളറ്റ് പ്രൂഫ് ആണു മോനേ?
10.ഈ നേരത്ത് പെന്‍റാ മേനകേന്ന് രണ്ടു കന്പിപ്പടം മേടിച്ചു കണ്ടാമതിയാരുന്നു.
6 comments:
അപ്പൊ അതൊരു തീരുമാനമായി..
സാഗര്‍ അലിയാസ് ജാക്കി റീലോഡഡ് -റീലോഡഡായിയില്ല മോനേ
താന്‍ ആരെ ബോധിപ്പിക്കാന ഇപ്പം ഇങ്ങനെ റിവ്യൂ എഴുതിയതു.
മോനേ വിന്‍സേ,
കുഞ്ഞിന്‍റെ പ്രൊഫൈല്‍ കണ്ടപ്പം പ്രശ്നം പിടികിട്ടി. ഇതുതന്നെയാണ് മലയാള സിനിമയുടെ ശാപം
പടം ഞാന്‍ കണ്ടില്ലാ, എങ്കിലും, തോന്നിയതു എഴുതിയതിനു അഭിനന്ദനമരിഹിക്കുന്നു താങ്കള്‍. ആരുടെയും മുഖം നോക്കാതെ, ആരെയും സുഖിപ്പിക്കാനല്ലാതെ മനസ്സിനു തോന്നിയതു പറയുന്നവന്‍ ആവണം ഒരു യഥാര്‍ത്ഥ നിരൂപകന്‍. ഫിലിം ഞാന്‍ കണ്ടിട്ടില്ലാ, പക്ഷെ കാണുന്നുണ്ട്, അതു കഴിഞ്ഞ് അഭിപ്രായം പറയാം ഞാന്‍ .. :)
ലാലേട്ടന്‍ കാറില്‍ നിന്നിറങ്ങി കുറേ ദൂരം നടക്കുന്നു. ലാലേട്ടന്‍ കാറില്‍ നിന്നിറങ്ങി കുറേ ദൂരം നടക്കുന്നു. ലാലേട്ടന്‍ പ്ലേയിനില്‍ കയറാന്‍ കുറേ ദൂരം നടക്കുന്നു. പ്ലയിനില്‍ കയറി ഇരിക്കുന്നു. കുറേ ദൂരം നടക്കുന്നു. ആരാണ്ടെ ഇടിക്കുന്നു. ഇരിക്കുന്നു. നടക്കുന്നു. മഴയത്തു കുട പിടിച്ചോണ്ടു നടക്കുന്നു. നടക്കുന്നു.
വെടി വെക്കുന്നു
ലാലേട്ടനും നായിക ഭാവനയും കൂടെ പാട്ടു പാടുന്നു.
കൊല്ലുന്നു..കൊല്ലുന്നു..കൊല്ലുന്നു..കൊല്ലുന്നു..കൊല്ലുന്നു..കൊല്ലുന്നു..കഴുത്തറത്തു കൊല്ലുന്നു.. ബോംബ് വെച്ചു കൊല്ലുന്നു..
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..