Saturday, February 05, 2011

പാറ്റ അവര്‍ഡ് അല്ല, പറ്റീരിനുള്ള അവാര്‍ഡ്

പാറ്റ അവാര്‍ഡ് എന്നാല്‍ ട്രാവല്‍ ആന്‍റ് ടൂറിസം മേഖലയിലെ ഒരു വലിയ സംഭവമാണെന്നാണ് അടുത്തകാലംവരെ ഞാന്‍ കരുതീരുന്നത്. പക്ഷെ, കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞപ്പഴാണ് ഇതു ശരിക്കും ആളെ പറ്റിക്കുന്നതില്‍ മികവു കാട്ടുന്നവര്‍ക്കുള്ള പുരസ്കാരമാണെന്ന് പിടികിട്ടിയത്. 


നമ്മടെയൊക്കെ നികുതിപ്പണത്തീന്ന് സര്‍ക്കാരു ചുമ്മാ എടുത്തു കൊടുത്ത രണ്ടു കോടി രൂപകൊണ്ട് ഒരു വല്യ സാറ്, എന്നുവച്ചാല്‍  വോഡാഫോണിന്‍റെ സുസു പരസ്യങ്ങളിലൂടെ അങ്ങു കൊന്പത്തെത്തയ പ്രകാശ് വര്‍മ എന്ന  സാറ് സംവിധാനംചെയ്ത പരസ്യം യുവര്‍ മൊമന്‍റ് ഈസ് വെയ്റ്റിംഗ് ഈസിയായിട്ട് മൂന്ന് പാറ്റാ അവാര്‍ഡാണ് അടിച്ചെടുത്തത്. 


വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ സാധ്യതകളെ ഈ ഭൂലോകം മുഴുവന്‍ പരിചയപ്പെടുത്താനുദ്ദേശിച്ച് നിര്‍മിച്ച ഈ സാധനത്തിന്‍റെ കൊണവതിയാരം ഞാന്‍ നേരത്തെ
ഇവിടെ വിശദമാക്കിയിരുന്നു. അതു കഴിഞ്ഞപ്പഴാണ് ഈ ചരക്ക്  കോപ്പിയടിയാണെന്ന് മനസ്സിലായത്. എങ്ങിപ്പിന്നെ അതും ഒരു പോസ്റ്റാക്കിയേക്കാവെന്നു കരുതി എഴുതി പകുതിയാക്കിവച്ചപ്പം അതിന്‍റെ പിറ്റേന്ന് ഇന്ത്യന്‍ എക്സ്പ്രസ് സംഗതി പൊട്ടിച്ചു. അതു ദേ ഇവിടെ വായിക്കാം. വിഖ്യാത കനേഡിയന്‍ സംവിധായകന്‍ ഗ്രിഗറി കോള്‍ബര്‍ട്ട് സംവിധാനം ചെയ്ത ആഷസ് ആന്‍റ് സ്നോ എന്ന ഡോക്യുമെന്‍ററി കണ്ടിട്ടുള്ളവര്‍ നമ്മടെ പ്രകാശ് വര്‍മയുടെ ചങ്കൂറ്റത്തെ നമിക്കും. മാത്രമല്ല, കേരള ടൂറിസത്തെ വാനോളമുയര്‍ത്താന്‍ അദ്ദേഹം കഷ്ടപ്പെടുന്നതിന്‍റെ ലക്ഷണമൊന്നും സിനിമേല്‍ കാണാത്തതെന്നാന്ന് അവരു ചോദിക്കത്തുമില്ല. കാരണം ഗ്രിഗറി കോള്‍ബര്‍ട്ട് അങ്ങനെ ചെയ്തിട്ടില്ലല്ലോ.കോള്‍ബര്‍ട്ടിന്‍റെ ‍ഡോക്യുമെന്‍ററി അഞ്ചു ഭാഗങ്ങളായി ഇവിടെ കാണാം


പക്ഷെ, വര്‍മേടെ സൃഷ്ടിയെപ്പുകഴ്ത്തി നമ്മുടെ നടന വിസ്മയം മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ നാവു തേഞ്ഞിരിക്കുന്നു. ആപ്പൊറകേ ദേ മൂന്നു പാറ്റാ അവാര്‍ഡും. ഗ്രിഗറി കോള്‍ബെര്‍ട്ടില്‍ തുടങ്ങി ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനും ലണ്ടനിലെ പ്രീമിയര്‍ കാണാനെത്തിയ ഹോളിവുഡ് താരങ്ങളും നാട്ടില്‍ നികുതി കൊടുക്കുന്ന ഞാനും നിങ്ങളും ഉള്‍പ്പെടെ എല്ലാവരെയും പറ്റിച്ചതിന് പുരസ്കാരപ്പെരുമഴ....


എന്തൊക്കെ കണ്ടാലാ ഇഷ്ടാ ചൊവ്വിന് ഒന്നു മരിക്കുക?1 comments:

പതാലി said...

നമ്മടെയൊക്കെ നികുതിപ്പണത്തീന്ന് സര്‍ക്കാരു ചുമ്മാ എടുത്തു കൊടുത്ത രണ്ടു കോടി രൂപകൊണ്ട് ഒരു വല്യ സാറ്, എന്നുവച്ചാല്‍ വോഡാഫോണിന്‍റെ സുസു പരസ്യങ്ങളിലൂടെ അങ്ങു കൊന്പത്തെത്തയ പ്രകാശ് വര്‍മ എന്ന സാറ് സംവിധാനംചെയ്ത പരസ്യം യുവര്‍ മൊമന്‍റ് ഈസ് വെയ്റ്റിംഗ് ഈസിയായിട്ട് മൂന്ന് പാറ്റാ അവാര്‍ഡാണ് അടിച്ചെടുത്തത്.