
നാലു വര്‍ഷത്തെ ഇടവേളക്കുശേഷം വെള്ളിത്തിരയില്‍ ആ സ്വരം വീണ്ടും മുഴങ്ങി. "അയാം ബോണ്ട്...ജയിംസ് ബോണ്ട്". കൊല്ലാനുള്ള ലൈസന്‍സുമായി എത്തു ബ്രിട്ടീഷ് അപസര്‍പ്പക നായകണ്റ്റെ പുതിയ അവതാരത്തെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആവേശത്തോടെയാണ് വരവേറ്റത്. ജെയിംസ് ബോണ്ട് പരമ്പരയിലെ 21 മത്തെ ചിത്രമായ 'കാസിനോ റോയിലി' ണ്റ്റെ റിലീസ് മഹാമഹത്തില്‍ കേരളത്തിലെ പത്തു തീയേറ്ററുകളും പങ്കു ചേര്‍ു.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിനിമാ പരമ്പര എതുള്‍പ്പെടെ ഒട്ടേറെ സവിശേഷതകള്‍ ബോണ്ട് സിനിമകള്‍ക്ക് അവകാശപ്പെടാനുണ്ട്. ആലോചനാ ഘട്ടം മുതല്‍ അഭ്യൂഹങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു നില്ക്കുന്ന ഈ സിനിമകളുടെ റിലീസ് ചലച്ചിത്ര ലോകത്ത്, പ്രത്യേകിച്ച് ഹോളിവുഡില്‍ വന്‍ സംഭവമായി മാറുകയും ചെയ്യുന്നു.
ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല. പിയേഴ്സ് ബ്രോസ്നനു ശേഷം ജെയിംസ് ബോണ്ടിണ്റ്റെ കുപ്പായം അണിയുന്നത് ആര് എന്നതിനെച്ചൊല്ലി ഏറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഒടുവില്‍ നറുക്കു വീണത് ബ്രിട്ടീഷ് നടനായ ഡാനിയല്‍ ക്രെയ്ഗിനാണ്. താരതമ്യേന അപ്രശസ്തനായിരുന്ന ക്രെയ്ഗിനെ മാധ്യമങ്ങളും ആരാധകരും വിമര്‍ശന പ്രളയം കൊണ്ടാണ് വരവേറ്റത്. ജെയിംസ് ബോണ്ടായി ക്രെയ്ഗിനെ സങ്കല്പ്പിക്കാനാവില്ലൊയിരുന്നു അവരുടെ പക്ഷം.
കഴിഞ്ഞയാഴ്ച്ച ലണ്ടനില്‍ എലിസബത്ത് രാജ്ഞിയും ബ്രിട്ടീഷ് സംഗീത ഇതിഹാസം എല്‍ട്ടണ്‍ ജോണും ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന പ്രീമിയറിലാണ് വെള്ളിത്തിരയില്‍ ക്രെയ്ഗിണ്റ്റെ കുറ്റാന്വേഷണം തുടങ്ങിയത്.
ഇയാന്‍ ഫ്ളെമിംഗിണ്റ്റെ ആദ്യ ബോണ്ട് നോവലിനെ ആധാരമാക്കി കാസിനോ റോയല്‍ സംവിധാനം ചെയ്തിരിക്കുത് മാര്ട്ടിന് കാംപെല്‍ ആണ്. മാസ്ക് ഓഫ് സോറോ, ദ ലെജണ്റ്റ് ഓഫ് സോറോ, വെര്‍ട്ടിക്കല്‍ ലിമിറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മാര്ട്ടിന്. ഇയാന്‍ ഫ്ളെമിംഗ് വിഭാവനം ചെയ്ത കരുത്തുറ്റ കഥാപാത്രം ക്രെയ്ഗിണ്റ്റെ കയ്യില്‍ സുരക്ഷിതമാണൊണ് സംവിധായകണ്റ്റെ വിലയിരുത്തില്‍. അതേസമയം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.
ഭീകര സംഘനടകള്‍ക്ക് സഹായം നല്കുന്ന ലീ ചിഫ്രേ എ ബാങ്കറാണ് കഥയിലെ പ്രധാന വില്ലന്‍. ഡാനിഷ് നടന് മാഡ്സ് മൈക്കല്സണാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇറ്റാലിയന്‍ നടി കാതറിന മുറിനോയും ഫ്രഞ്ച് താരം ഇവാ ഗ്രീനുമാണ് ബോണ്ട് നായികമാര്‍.
72കാരി ജൂഡി ഡഞ്ച് തുടര്‍ച്ചയായ അഞ്ചാമത്തെ ചിത്രത്തിലും ബോണ്ടിണ്റ്റെ ഇണ്റ്റിലജന്സ് കട്രോളറായി വേഷമിടുന്നു. ബഹാമസിലെ പാരഡൈസ് ദ്വീപിലും ലന്, പ്രാഗ്, ചെക്ക് റിപ്പബ്ളിക്, ഇറ്റലി എന്നിവിടങ്ങളിലുമായിരുന്നു കാസിനോ റോയലിണ്റ്റെ ഷൂട്ടിംഗ്.
007 വന്ന വഴി
1952 ഫെബ്രുവരിയില്‍ ജമൈക്കയിലെ ഗോള്‍ഡന്‍ ഐ എന്നു പേരുള്ള തണ്റ്റെ എസ്റ്റേറ്റില്‍ അവധിക്കാലം ചെലവഴിക്കുമ്പോഴാണ് ഇയാന്‍ ഫ്ളെമിംഗ് കാസിനോ റോയല്‍ എന്ന ആദ്യ അപസര്‍പ്പക കഥ എഴുതിയത്. നായക കഥാപാത്രത്തിന് യോജിച്ച പേരിനുവേണ്ടയുള്ള ആലോചനക്കിടെ തണ്റ്റെ മേശപ്പുറത്തിരിക്കുന്ന 'ബേഡ്സ് ഓഫ് ദ വെസ്റ്റിന്‍ഡീസ്' എന്ന പക്ഷിശാസ്ത്ര ഗ്രന്ഥത്തിനുമേല്‍ ഫ്ളെമിംഗിണ്റ്റെ കണ്ണുടക്കി. വൈകാതെ ഗ്രന്ഥകാരനായ അമേരിക്കന്‍ ശാസ്ത്രജ്ഞന് ജയിംസ് ബോണ്ട് ഫ്ളെമിംഗിണ്റ്റെ കഥയിലെ നായകനായി.
ബോണ്ടിണ്റ്റെ കയ്യില്‍ ഫ്ളെമിംഗ് തോക്കു നല്കി. അദ്ദേഹത്തിനുമുന്നില്‍ ശ്രമകരമായ ദൌത്യങ്ങളും ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പ്രതിസന്ധികളുടെ പരമ്പരകളും സൃഷ്ടിച്ചു. പക്ഷികളെ താലോലിച്ചിരുന്ന ബോണ്ട് മനുഷ്യര്‍ക്കു നേരെ തോക്കു ചൂണ്ടി പരിചയപ്പെടുത്തി. "അയാം ബോണ്ട്...ജയിംസ് ബോണ്ട്.
പ്രസാധകനായ ജോനാഥന് കേപ്പിന് നോവല്‍ അത്രക്ക് രസിച്ചില്ല. പ്രശസ്ത സഞ്ചാര സാഹിത്യകാരനായിരുന്ന സഹോദരന് പീറ്റര്‍ ഫ്ളെമിംഗ് ഇയാനു വേണ്ടി ശുപാര്‍ശ ചെയ്തു. അങ്ങനെ 1953ല്‍ കാസിനോ റോയല്‍ പുറത്തിറങ്ങി. പിന്നെ ഫ്ളെമിംഗിണ്റ്റെ പേനയ്ക്ക് വിശ്രമമുണ്ടായില്ല. ലനിലെ സണ്‍ ഡേ ടൈംസിനു കീഴിലുള്ള കെംസ് ലി ന്യൂസ് പേപ്പേഴ്സിണ്റ്റെ ഫോറിന് മാനേജരായിരു ഫ്ളെമിംഗ് ഇടക്ക് അവധിയെടുത്താണ് എഴുതിയിരുന്നത്. ഓരോ വര്‍ഷവും പുതിയ ദൌത്യങ്ങളുമായി ബോണ്ട് അവതരിച്ചുകൊണ്ടിരുന്നു . തുടര്‍ച്ചയായി 12 ജയിംസ് ബോണ്ട് നോവലുകളും ഒരു ചെറുകഥാ സമാഹാരവും പുറത്തിറങ്ങി.
അക്ഷരങ്ങളിലൂടെ ജനഹൃയങ്ങളില്‍ ആവേശം പടര്‍ത്തിയ ജയിംസ് ബോണ്ടിനെ ഷോണ്‍ കോണറി എന്ന സുന്ദരണ്റ്റെ രൂപത്തില്‍ ആല്‍ബര്‍ട്ട് ബ്രക്കോളി വെള്ളിത്തിരയില്‍ എത്തിച്ചു. 'ഡോക്ടര്‍ നോ' എ ചിത്രത്തിലൂടെ. നോവലുകളുടെ അവകാശം വാങ്ങിയ കനേഡിയന്‍ നിര്‍മാതാവ് ഹെന്‍ട്രി സാള്‍ട്സ്മാനൊപ്പം ചേര്‍ന്ന് ബ്രക്കോളി രൂപീകരിച്ച ഇ.ഒ.എന്‍ പ്രൊഡക്ഷന്‍സ് ആണ് 1962-ല്‍ ജെയിംസ് ബോണ്ട് പരമ്പരയിലെ ആദ്യ ചിത്രമായ ഡോക്ടര്‍ നോ നിര്‍മിച്ചത്.
ഈ കൂട്ടുകെട്ട് ഒരുക്കിയ ഒന്‍പതു ചിത്രങ്ങളിലൂടെ ജെയിംസ് ബോണ്ട് ലോകത്തിണ്റ്റെ ഹരമായി വളര്‍ന്നു. അഞ്ചാമത്തെ ബോണ്ട് ചിത്രമായ "യൂ ഒലി ലീവ് ട്വൈസ്" വരെ കൊല്ലാനുള്ള ലൈസന്‍സ് ഷോണ്‍ കോണറിക്കു തയൊയിരുന്നു. ആറാമത്തെ ചിത്രമായ "ഓണ്‍ ഹെര്‍ മജസ്റ്റീസ് സീക്രട്ട് സര്‍വീസില്‍' ഓസ്ട്രേലിയന്‍ നടന് ജോര്‍ജ് ലാസന്‍ബൈ ജയിംസ് ബോണ്ടിണ്റ്റെ കുപ്പായമണിഞ്ഞു. "ഡൈമണ്ട്സ് ആര് ഫോര്‍ എവറില്‍' കോണറി മടങ്ങിയെത്തി. അനൌദ്യോഗിക ബോണ്ട് ചിത്രമായി പരിഗണിക്കപ്പെടുന്ന "നെവര്‍ സേ നെവര്‍ എഗെയ്നി'ലും നായകവേഷമണിഞ്ഞാണ് കോണറി രഹസ്യാന്വേഷണം അവസാനിപ്പിച്ചത്. അപ്പോഴേയ്ക്കും കോണറിയും ജയിംസ് ബോണ്ടിണ്റ്റെ കോഡ് നമ്പരായ 007നും ലോകപ്രശസ്തമായിക്കഴിഞ്ഞിരുന്നു.
"ലീവ് ആന്‍ഡ് ലെറ്റ് ഡൈ"യിലൂടെ പുതിയ ദൌത്യമേറ്റെടുത്ത റോജര്‍ മൂര്‍ പതിമൂന്നു വര്‍ഷത്തിനിടെ ഏഴ് ബോണ്ട് ചിത്രങ്ങളില്‍ പ്രധാന റോള്‍ ചെയ്ത് റിക്കാര്‍ഡ് കുറിച്ചു. റോജര്‍ മൂര്‍ പിന്മാറ്റത്തെക്കുറിച്ച് ആലോചിച്ചിരുന്ന വേളയിലാണ് തിമോത്തി ഡാള്‍ട്ടണ്റ്റെ രംഗപ്രവേശം. 'ദി ലിവിംഗ് ഡേ ലൈറ്റ്സി"ലൂടെ അരങ്ങേറ്റം കുറിച്ച ഡാള്‍ട്ടണ്‍ "ലൈസന്‍സ് ടൂ കില്‍" എ ചിത്രത്തിലും നായകനായി. 'ഗോള്‍ഡ ഐ'യിലൂടെയാണ് അയര്‍ലന്‍ഡുകാരനായ പിയേഴ്സ് ബ്രോസ്നന് രഹസ്യാന്വേഷണത്തില്‍ അരങ്ങേറ്റം കുറിച്ചത്. സൌന്ദര്യംതയൊയിരുന്നു ഈ നടണ്റ്റെ ഏറ്റവും വലിയ പ്ളസ് പോയിണ്റ്റ്. 'ടുമോറോ നെവര്‍ ഡൈസ്', 'ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ്, ഡൈ അനതര്‍ ഡേ' എന്നീ ചിത്രങ്ങള്‍ ബ്രോസ്നനെ പുതിയ യുഗത്തിണ്റ്റെ ബോണ്ടാക്കി മാറ്റുകയായിരുന്നു. ബോണ്ട് നായകനാകുന്ന ആറാമത്തെ നടനാണ് ക്രെയ്ഗ്.
തമ്മില്‍ കേമന്‍ കോണറി
ബോണ്ട് വേഷത്തില്‍ ഏറെ തിളങ്ങിയത് ആദ്യ നായകന് കോണറിതയൊയിരുന്നു എന്നു പറയാം. ശാന്തമായ പ്രകൃതവും സ്ത്രീകളുടെ മനം കവര്‍ന്നതും വേറിട്ട സൌന്ദര്യവുമായിരുന്നു കോണറിയുടെ വിജയം. കോണറി പിന്മാറിയ ഒഴിവിലെത്തിയ ജോര്‍ജ് ലാസന്ബൈയുടെ അഭിനയത്തിന് ആഴമില്ലാതെ പോയതും ചിത്രത്തിണ്റ്റെ അണിയറക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസവുംമൂലം അദ്ദേഹത്തിണ്റ്റെ ബോണ്ട് കരിയര്‍ ഒരു ചിത്രംകൊണ്ട് അവസാനിച്ചു. കോണറിയുടെ പകരക്കാരാനായി ജോര്‍ജിനെ കാണാന്‍ ആരാധകര്‍ക്കു കഴിഞ്ഞില്ലെന്നതാണ് സത്യം.
ജയിംസ് ബോണ്ടിന് പുത്തന്‍ പരിവേഷം നല്കാന് സാധിച്ചതാണ് റോജര്‍ മൂറിണ്റ്റെ വിജയരഹസ്യം. സെക്സ് അപ്പീലും സംഭാഷണങ്ങളിലെ തമാശകളും മൂറിണ്റ്റെ സവിശേഷതകളായിരുന്നു. ഏഴാമത്തെ ചിത്രമായപ്പോഴേക്കും മൂറിന് പ്രായം അതിക്രമിച്ചിരിക്കുന്നു എന്ന തോല് ആരാധകരിലുണ്ടായിക്കഴിഞ്ഞിരുന്നു. തിമോത്തി ഡാള്‍ട്ടണ്റ്റെ ബോണ്ട് വിവാദ നായകനായിരുന്നു. മുന്‍പെങ്ങും കിണ്ടില്ലാത്ത ഗൌരവക്കാരാനായ ജെയിംസ് ബോണ്ടിനെക്കണ്ട് പ്രേക്ഷകര്‍ ഞെട്ടിയെന്നു പറയുതായിരിക്കും ശരി. അതുകൊണ്ടുതന്നെ ഡാള്‍ട്ടണ്‍ "ഇരുണ്ട ജെയിംസ് ബോണ്ട്" എന്നാണ് അറിയപ്പെടുത്. ഡാള്‍ട്ടണ്റ്റെ 'മസിലു പിടുത്തം' മൂലം 'ലൈസന്‍സ് ടൂ കില്‍' ബോക്സ് ഓഫീസില്‍ മൂക്കുകുത്തി വീഴുകയായിരുന്നു. കോണറിക്കുശേഷമുള്ള ഏറ്റവും മികച്ച ബോണ്ടായാണ് പിയേഴ്സ് ബ്രോസ്നന് പരിഗണിക്കപ്പെടുന്നത്. ശാന്ത പ്രകൃതവും സൌന്ദര്യവും സ്ത്രീകള്‍ക്കിടയിലുള്ള മതിപ്പും കണക്കിലെടുത്ത് ബ്രോസ്നനെ കോണറിയുമായി ഉപമിക്കുന്നവരുണ്ട്.
ഓരോ ബോണ്ട് ചിത്രവും പാരമ്പരാഗത ശൈലിയിലും ഫോര്‍മുലയും പിന്തുടരുന്നു.നായകനെ അവതരിപ്പിക്കുന്ന ഗബാരല് സീക്വന്‍സും പുതിയ ദൌത്യം ഏറ്റെടുക്കുതിനു മുന്നോടിയായി കാണിക്കുന്ന ഓപ്പണിംഗ് ഗാംബിറ്റും ടൈറ്റില്‍സും നായകണ്റ്റെ ശരീരഭാഷയുമൊക്കെ ഒരു പതിവു പാറ്റേണിലാണ്. നായകണ്റ്റെ ചെറിയ ന്യൂനതകള്‍ പോലും കണ്ടു പിടിക്കാന്‍ എളുപ്പമാണെന്ന് സാരം. ഇതുതയൊണ് ബോണ്ട് നടന്മാര് നേരിടുന്ന പ്രധാന വെല്ലുവിളിയും. ഇങ്ങനെയൊക്കെയാണെങ്കിലും ഓരോ ചിത്രത്തിനും അതിണ്റ്റേതായ പ്രത്യേകതകളുണ്ട്. ബോണ്ട് ഉപയോഗിക്കുന്ന തോക്കുകള്‍, മറ്റ് ആയുധങ്ങള്‍, കാറുകള്‍, ദൌത്യ നിര്‍വഹണത്തിന് അദ്ദേഹം പരീക്ഷിക്കുന്ന മാര്‍ഗങ്ങള്‍, സിനിമയുടെ സാങ്കേതികത്തികവ് തുടങ്ങി പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുതില്‍ വരെ ഈ പ്രത്യേകതകള്‍ കാത്തു സൂക്ഷിക്കുന്നതില്‍ അണിയറക്കാര്‍ അതീവ ശ്രദ്ധ ചെലുത്തുന്നു.
എതിരാളികളെ കീഴടക്കാന്‍ ബോണ്ട് മത്സരക്കുതിപ്പു നടത്തുന്ന വാഹനം ഓരോ ചിത്രത്തിലും ഓരോന്നായിരിക്കും. മോട്ടോര്‍ ബൈക്കുമുതല്‍ പ്രകാശ വേഗമുള്ള വിമാനങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പെടും. ഡൈ അനതല്‍ ഡേയില്‍ അഡാപ്റ്റീവ് കോമോഫ്ളേജ് എന്ന സാങ്കല്‍പ്പിക സാങ്കേതിക വിദ്യ വഴിഅപ്രത്യക്ഷമാകാന് കഴിയുന്ന അസ്റ്റണ് മാര്ട്ടിന് കാറായിരുന്നു പ്രധാന ആകര്‍ഷണം. ബോണ്ട് വാഹനങ്ങളില്‍ ഏറെ ശ്രദ്ധേയമായത് ഗോള്‍ഡ് ഫിംഗര്‍, തണ്ടര്‍ ബോള്‍ ഗോള്‍ഡന്‍ ഐ. എന്നിവയിലെ സില്‍വര്‍ കളര്‍ അസ്റ്റണ് മാര്ട്ടിന് ഡി.ബി. അഞ്ചാണ്. അസ്റ്റണ് മാര്ട്ടിന് ഡി.ബി.എസ് ആണ് കാസിനോ റോയലില്‍ ബോണ്ടിണ്റ്റെ വാഹനം.
ബോണ്ട് എന്ന ബ്രാന്‍ഡ്
21 ഔദ്യോഗിക ചിത്രങ്ങള്‍, രണ്ട് അനൌദ്യോഗിക ചിത്രങ്ങള്‍, ഒരു ടെലിഫിലിം, ഒരു ടെലിവിഷന്‍ പരമ്പര... കഴിഞ്ഞ 44 വര്‍ഷങ്ങളില്‍വര്‍ഷങ്ങളില്‍ ദൃശ്യമാധ്യമ ലോകത്ത് ഏറ്റവുമധികം നിറഞ്ഞു നിന്ന കഥാപാത്രങ്ങളിലൊന്നാണ് ജെയിംസ് ബോണ്ട്. ബോക്സ് ഓഫീസില്‍ കോടികള്‍ വാരുന്നതിനപ്പുറം ഡി.വി.ഡി, ടെലിവിഷന്‍ സംപ്രേഷണം, കംപ്യൂട്ടര്‍- വീഡിയോ ഗെയിമുകള്‍, കോമിക്സ് ബുക്കുകള്‍ തുടങ്ങി അതി വിപുലമായമായ മേഖലകളില്‍ ബോണ്ട് സാന്നിധ്യമറിയിക്കുകയും പണം കൊയ്യുകയും ചെയ്യുന്നു. ഓരോ ബോണ്ട് ചിത്രവും ഓരോ ബ്രാന്‍ഡാണ്. ബോണ്ട് ചിത്രത്തിണ്റ്റെ പേരില്‍ കാര്‍ മുതല്‍ ടീഷര്‍ട്ടു വരെയുള്ള ഉത്പങ്ങള്‍ മാര്‍ക്കറ്റ് ചെയ്തുവരുന്നു. നായികമാര്‍ ധരിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ബോണ്ട് ചിത്രങ്ങളിലെ പല സാമഗ്രികളും കോടിക്കണക്കിനു രൂപയ്ക്കാണ് ലേലം ചെയ്യുത്.
ബോണ്ട് ചിത്രങ്ങളുടെ ആദ്യ രംഗങ്ങളില്‍ വിഖ്യാതനായ ഒരു ഗായകണ്റ്റെയോ ഗായികയുടെയോ സാനിധ്യമുണ്ടാകുക പതിവാണ്. ഷിര്‍ലി ബാസെ, പോള്‍ മക്കാര്‍ത്തി, ലൂയിസ് ആംസ്ട്രോംഗ്, കാര്‍ലി സൈമ, ഷീന ഈസ്റ്റന്, ഡുറാന് ഡുറാന്, ടിന ടര്‍ണര്‍, തുടങ്ങിയവര്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു. 'ഡൈ അനതര്‍ ഡേ'യുടെ ടൈറ്റില്‍ സോംഗ് അവതരിപ്പിച്ചത് പോപ് റാണി മഡോണ ആയിരുന്നു. കാസിനോ റോയലില്‍ 'യു നോ മൈ നെയിം' എന്ന ടൈറ്റില്‍ സോംഗ് അവതരിപ്പിക്കുത് അമേരിക്കന്‍ ഗായകന് ക്രിസ് കോണലാണ്.
ബ്രക്കോളിയുടെ കുടുംബകാര്യം
ജയിംസ് ബോണ്ട് സിനിമകളുടെ ജീവശ്വാസം ബ്രൊക്കോളി കുടുംബമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബോണ്ട് ചിത്രങ്ങള്‍ ബ്രൊക്കോളി കുടുംബത്തിണ്റ്റെ വീട്ടു കാര്യമാണ്. ആദ്യത്തെ ഒന്‍പതു ജെയിംസ് ബോണ്ട് ചിത്രങ്ങളും നിര്‍മിച്ചത് ആല്‍ബര്‍ട്ട്
ബ്രൊക്കോളിയും ഹാരി സാള്‍ട്സ്മാനും ചേര്‍ാണ്.
സാള്ട്സമാന് തണ്റ്റെ ഓഹരികള്‍ യുണൈറ്റഡ് ആര്‍ട്ടിസ്റ്റ്സ് എന്ന കമ്പനിക്ക് വിറ്റെങ്കിലും ബ്രൊക്കോളിക്ക് ബോണ്ടിനെ ഉപേക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ല. 'ദ സ്പൈ ഹൂ ലവ്ഡ് മീ' മുതല്‍ 'ദ ലീവിം ഗ് ഡേ ലൈറ്റ്സ്' വരെയുള്ള ചിത്രങ്ങള്‍ അദ്ദേഹം തനിയെ നിര്‍മിച്ചു. 'ദി ലിവിംഗ് ഡേ ലൈറ്റ്സിണ്റ്റെ നിര്‍മാണത്തില്‍ ബ്രൊക്കോളിയുടെ വളര്ത്തുമകന് മിഖായേല്‍. ജി വില്‍സണും പങ്കാളിയായി. തുടര്‍ന്ന് ഇതുവരെയുള്ള ചിത്രങ്ങളെല്ലാം നിര്‍മിച്ചത് വില്‍സണും ബ്രൊക്കോളിയുടെ മകള്‍ ബാര്‍ബറാ ബ്രൊക്കോളിയും ചേര്‍ന്നാണ്. വിഖ്യാതമായ ഈ പാരമ്പര്യത്തിണ്റ്റെ പിന്തുടര്ച്ചക്കാരായ സഹോദരങ്ങളുടെ അഞ്ചാമത്തെ ചിത്രമാണ് കാസിനോ റോയല്‍.
ജയിംസ് ബോണ്ട് ചിത്രങ്ങള്‍ ഇതുവരെ (നായകന്മാരുടെ പേര് ബ്രാക്കറ്റില്‍)
1. ഡോക്ടര്‍ നോ(1962-ഷോണ്‍ കോണറി)
2. ഫ്രം റഷ്യാ വിത് ലൌ(1962-ഷോണ്‍ കോണറി)
3. ഗോള്‍ഡ് ഫിംഗര്‍(1964-ഷോണ്‍ കോണറി)
4. തണ്ടര്‍ബോള്‍(1965-ഷോണ്‍ കോണറി)
5. യൂ ഓണ്‍ലി ലിവ് ട്വൈസ്(1967-ഷോണ്‍ കോണറി)
6. ഓണ്‍ ഹര് മജസ്റ്റീസ് സീക്രട്ട് സര്‍വീസ്(1969-ജോര്‍ജ് ലാസന്‍ബൈ)
7. ഡൈമണ്ട്സ് ആര് ഫോര്‍ എവര്‍(1971-ഷോണ്‍ കോണറി)
8. ലിവ് ആന്‍ഡ് ലെറ്റ് ഡൈ(1973-റോജര്‍ മൂര്‍)
9. ദ മാന്‍ വിത് ദ ഗോള്‍ഡന്‍ ഗണ്‍(1974-റോജര്‍ മൂര്‍)
10. ദ സ്പൈ ഹൂ ലവ്ഡ് മീ(1977-റോജര്‍ മൂര്‍)
11. മൂണ്‍റേക്കര്‍(1979-റോജര്‍ മൂര്‍)
12. ഫോര്‍ യുവര്‍ ഐസ് ഓണ്‍ലി(1981-റോജര്‍ മൂര്‍)
13. ഒക്ടോപസി(1983-റോജര്‍ മൂര്‍)
14. എ വ്യൂ ടു എ കില്‍(1985-റോജര്‍ മൂര്‍)
15. ദി ലിവിംഗ് ഡേ ലൈറ്റ്സ്(1987-തിമോത്തി ഡാള്‍ട്ടണ്‍)
16. ലൈസന്‍സ് ടൂ കില്‍(1989-തിമോത്തി ഡാള്‍ട്ടണ്‍)
17. ഗോള്‍ഡണ്‍ ഐ(1995-പിയേഴ്സ് ബ്രോസ്നന്)
18. ടുമോറോ നെവര്‍ ഡൈസ്(1997-പിയേഴ്സ് ബ്രോസ്നന്)
19. ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ്(1999-പിയേഴ്സ് ബ്രോസ്നന്)
20. ഡൈ അനതര്‍ ഡേ(2002-പിയേഴ്സ് ബ്രോസ്നന്)
21. കാസിനോ റോയല്‍(2006-ഡാനിയല്‍ ക്രെയ്ഗ്)
അനൌദ്യോഗിക ബോണ്ട് ചിത്രങ്ങള്‍
1. കാസിനോ റോയല്‍(ടെലിവിഷന്‍ ചിത്രം -1954)
2. കാസിനോ റോയല്‍ (1967)
3. നെവര്‍ സേ നെവര്‍ എഗേന്(1983)
16 comments:
പതാലി..Its really a great piece of information.വളരെ നന്ദി..!
പുതിയ ബോണ്ട് ചിത്രം സര്‍വ്വകാല റെക്കോര്‍ഡ് കളക്ഷന്‍ നേടിയെങ്കിലും പഴയ പിയേഷ്സ് ബ്രോസ്നന് ന്റെ സ്ഥാനത്ത് ഇപ്പോഴത്തെ ബോണ്ടിനെ കാണാന്‍ എന്തോ ഒരു ഈഷ്ടമില്ലായ്മ.
പതാലി,
നല്ല ലേഖനം. കഴിഞ്ഞ ദിവസം പുതിയ ബോണ്ട് സിനിമയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ഹിന്ദുവില്‍ ഒരു കോളം വായിച്ചിരുന്നു. താങ്കളുടെ പോസ്റ്റ് കുറേക്കൂടി സമഗ്രം. പിന്നെ ഒരു ചോദ്യം.. ഈ പുതിയ ബോണ്ട് സിനിമകളുടെ കഥകള്‍ ഇയാന്‍ ഫ്ലെമിംഗിന്റെ തന്നെയാണോ അതോ തല്ലിക്കൂട്ടോ?.. മച്ചാന് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
നന്ദി കിര്ണാസ്, പുഴയോരം....
കിര്ണാസ് പറഞ്ഞതുപോലെ ബ്രോസ്നനൊപ്പം
വരില്ല പുതിയ ബോണ്ട്. മാത്രമല്ല കക്ഷിക്ക് പ്രായവും കുറവാണ്.
ബ്രോസ്നന് ഈ പടത്തില്കൂടി അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നു പക്ഷെ നടന്നില്ല.
പിന്നെ പുഴയോരത്തിണ്റ്റെ സംശയം... പുതിയ ബോണ്ട് കഥകള്‍ ഇയാന്‍ ഫ്ളെമിംഗിണ്റ്റേതു തന്നെയാണ്. പ്രത്യേകിച്ചും ഔദ്യോഗിക ബോണ്ട് ചിത്രങ്ങളുടെ നിര്‍മാതാക്കളായ ഇ.ഒ.എന്‍ ഫിലിംസിണ്റ്റെ ചിത്രങ്ങള്‍.
കാസിനോ റോയല്‍ ഫ്ളെമിംഗിണ്റ്റെ ആദ്യ നോവലാണ്. ഇതിനെ ആധാരമാക്കി 1954ല്‍ ഒരു ടെലിവിഷന്‍ ചിത്രവും 67 ഒരു അനൌദ്യോഗിക സിനിമയും പുറത്തിറങ്ങിയിരുന്നു. ഇതാദ്യമായാണ് ഔദ്യോഗിക ചിത്രം ഇറങ്ങുന്നത്.
പിന്നെ ഫ്ളെമിംഗ് മച്ചാണ്റ്റെ കാര്യം. കക്ഷി 1964ല്‍ മരിച്ചു. കുറ്റാന്വേഷണ നോവലുകള്‍ മാത്രമല്ല, ചിറ്റി ചിറ്റി ബാംഗ് ബാംഗ്
എന്ന പേരില്‍ കക്ഷി കുട്ടികള്‍ക്കു വേണ്ടി എഴുതിയ നോവലും അതിനെ ആധാരമാക്കി നിര്‍മിച്ച സിനിമയും സൂപ്പര്‍ ഹിറ്റായിരുന്നു...
ചുരുക്കത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ മച്ചാനായിരുന്നു....
ജെയിംസ് ബോണ്ടിനെകുറിച്ച് നല്ലൊരു കുറിപ്പ് എഴുതിയ i.e., മൗസ്സിയ/ക്ലിക്കിയ പതാലിയുടെ ഉദ്യമം പ്രശംസനീയം തന്നെ. ബോണ്ടിനെ കൂടുതലറിയാന്‍ ഇത് സഹായകമായതില്‍ പതാലിയോട് നന്ദിയുണ്ട്.
പതാലി.. വളരെ നല്ല ലേഖനം. ഇഷ്ടായി. (ഹിസ്റ്ററിയ്കോക്കെ നല്ല മാര്ക്കായിരിയ്കും അല്ല്യോ?)
ഇത്രയും നല്ല ചരിത്രമെഴുതിയ പതാലിയ്ക് ഒരു ത്രീ റോസസ്സ് എന്റെ വക
(എന്തിനാ എന്നല്ലേ?? വക്കാരിയോ ദേവനോ ഒക്കെ പറയും... ഇംഗ്ലീഷില്‍ ആക്കി കിട്ടിയാ... ചെക്കനല്പം സ്കൂളില്‍ ആളാവായിരുന്നു... )
പതാലി,
നന്നായി എഴുതിയിരിക്കുന്നു. ആഴത്തിലുളള നിരീക്ഷണങ്ങളും ഇഷ്ടപ്പെട്ടു.ഷോണ്‍ കോണറി എന്റെ ജെനറേഷനിലല്ലാതിരുന്നത് കൊണ്ടോ എന്തോ എനിയ്ക്കിഷ്ടം ബ്രോസ്നനെയാണ്. ബോണ്ട് സിനിമകള്‍ക്ക് അതിന്റേതായ ‘കരിസ്മ’ഉണ്ട്. ടൈറ്റില്‍ സോങ്ങുകളില്‍ എനിക്ക് പ്രിയപ്പെട്ടത് ടീന ടേണര്‍ പാടിയ ‘വേള്‍ഡ് ഈസ് നോട്ട് ഇനഫ്’.
ഓടോ: ബോയ്സ്, വാച്ച് ഔട്ട് ഫോര്‍ ഇവാ ഗ്രീന്‍... :-)
ഏറനാടന്‍, കുറുക്കനതുല്യ, ദില്ബാസുരന്,........... ഉങ്കളുക്കു നന്ട്രി
പിന്നെ ഹിസ്റ്ററിക്കു കിട്ടിയ മാര്‍ക്കിണ്റ്റെ കഥയൊക്കെ ഓര്‍മിപ്പിച്ച് എന്നെ പീഡിപ്പിക്കരുതേ...
അതൊക്കെ ഒരു കാലം.
കോണറിക്ക് 76 ആയി. അതായത് എണ്റ്റെ വല്യപ്പനാകാന്‍ പ്രായം വരും.
ബ്രോസ്നന് 53. രണ്ടു പേരും പ്രായത്തില്‍ നമ്മുടെ തരപ്പടിയല്ല. പക്ഷെ ബോണ്ട് നടന്മാരില് എനിക്ക് ഇവരെയാണ് കൂടുതല്‍ താല്പര്യം. ആഗോള തലത്തില്‍ കൂടുതല്‍ ആരാധകര്‍ ഉള്ളതും ഇവര്ക്കുതെ. അടുത്ത കാലത്താണ് തല്‍ക്കാലത്തേക്കാണെങ്കിലും കോണറി അഭിനയം നിര്‍ത്തിയത്.
അണ്ണോ ഇതു കലക്കി കേട്ടോ. കോണറിയണ്ണന്റെ ബോണ്ടു ചിത്രങ്ങളൊന്നും കണ്ടിട്ടില്ല. വയസുകാലത്തു ചെയ്ത് എന്‍ട്രാപ്മെന്റ് കണ്ടിരുന്നു. എന്താ ഒരു പെര്‍ഫോമന്‍സ്. അപ്പോള്‍ ഇനിയും പോരട്ടെ...
അവിടെയും വെകുന്നേരങ്ങള് തിയറ്ററുകളില്‍ തന്നെ അല്ലേ? ;)
അണ്ണൊ,,,,,
ഇതു നാട് സൌദി അറേബ്യ...
ഇവിടെ സിനിമയും തീയേറ്ററും ഒന്നുമില്ല.
പിന്നെ സീഡികള്‍ തന്നെ രക്ഷ.
ഇതിപ്പൊഴാ പതാലീ കണ്ടത്... ഒരു ഒന്നൊന്നൊര ലേഖനം തന്നെ, കേട്ടോ - കിടിലം - ഒത്തിരി കാര്യങ്ങള്‍ സംക്ഷിപ്തമായി, രസകരമായി ഒന്നിച്ച്.
എന്തായാലും അടുത്ത ഡിന്നര്‍ പാര്‍ട്ടിയ്ക്ക് അടിച്ചു വിട്ടു കസറാനൊരു വിവരമായി... ;-) ഒരു തോക്കുകൂടെ കിട്ടിയിരുന്നെങ്കില്‍!!!!
പതാലി തകര്‍പ്പന്‍ ലേഖനം. നന്നായി പഠിച്ച് തന്നെ ലേഖനം എഴുതിയിരിക്കുന്നു. പിന്നെ ലേഖനത്തിനു തലക്കെട്ട് കൊടുത്തിട്ടീല്ല. ജെയിംസ് ബോണ്ട്-അവതാരം21 എന്നത് Heading-1 ആയാണ് കൊടിത്തിരിക്കുന്നു എന്നു തോന്നുന്നു. അതെടുത്ത് Title field-ല്‍ ഇട്ടാല്‍ മതി.
പിന്നെ കുറച്ചു സംശയങ്ങള്‍
1. എന്താണ് ഈ “അനൌദ്യോഗിക ബോണ്ട് ചിത്രങ്ങള്‍“. ഈ ചിത്രങ്ങളില്‍ ആരായിരുന്നു ബോണ്ട്. എന്തായിരുന്നു ഈ ചിത്രങ്ങള്‍ അനൌദ്യോഗികം ആയി പോകാനുള്ള കാരണം.
2. ഈ ബ്രൊക്കോളി കുടുംബത്തിനു മാത്രമേ ബോണ്ട് ചിത്രം നിര്‍മ്മിക്കാന്‍ അനുമതിയുള്ളോ?
3. ഫ്ളെമിംഗ് എഴുതിയ കഥകള്‍ മാത്രമേ ബോണ്ട് ചലചിത്രം ആയി വന്നിട്ടുള്ളൊ?
അങ്ങനെയാണെങ്കില്‍ സമീപ ഭാവിയില്‍ ഈ ചലചിത്ര പരമ്പര അവസാനിക്കുമല്ലോ.
4. ലേഖനത്തില്‍ “12 ജയിംസ് ബോണ്ട് നോവലുകളും ഒരു ചെറുകഥാ സമാഹാരവും പുറത്തിറങ്ങി“. എന്നു പറഞ്ഞ്നിരിക്കുന്നു. പക്ഷെ ചലചിത്രം 21 എണ്ണവും. നോവലുകളിലെ ഉപകഥകളും ചലചിത്രം ആയി വരുന്നുണ്ട് എന്നാണോ?
ഓ. ടോ. ഈ ശനിയാഴ്ച “കാസിനോ റോയല്‍“ കാണാന്‍ പോകുന്നുണ്ട്.
പതാലീ, നല്ല ലേഖനം; എങ്കിലും ചിലതൊക്കെ ഇടക്ക് വിട്ടുപോയതു പോലെ
ജെയിംസ് ബോണ്ടിനെ ഫേമസ് ഡയലോഗ് “മൈ നേം ഈസ് ബോണ്ട്, ജെയിംസ് ബോണ്ട്” ആണ്.
83ല്‍ ഇറങ്ങിയ ഒക്ടോപസിയില്‍ കുറെ രംഗങ്ങള്‍ ഇന്ത്യയിലാണ് ഷൂട്ട് ചെയ്തത്. അതിലെ ഓട്ടോറിക്ഷാ ചേസിംഗ് പ്രശസ്തമാണ്.
തട്ടുപൊളിപ്പന്‍ പടമായതു കൊണ്ട് ജെയിംസ് ബോണ്ട് ആരാധകനായി സമ്മതിക്കാന്‍ മടിയാണെങ്കിലും മിക്കവാറും പടങ്ങള്‍ കണ്ടിട്ടുണ്ട്; DVDയും (പൈറേറ്റഡ്) വാങ്ങിയിട്ടുണ്ട്.
കാസിനോ റോയല്‍ ഇറങ്ങിയ പിറ്റേ ദിവസം തന്നെ കണ്ടു. വല്യ മോശം പറയാന്‍ വയ്യ. പക്ഷേ, ക്രെയിഗ് ഇവാ ഗ്രീനെ ഒന്നു കെട്ടിപിടിച്ചതിനു ശേഷം പിന്നെ കാണിച്ചത് ഗ്രീന്‍ ഉടുപ്പിട്ട് പോകുന്നതാണ്. ഡെസ്പായിപോയി. ഹ്മ്, DVD വരട്ടെ.
ക്രെയിഗ് കൊള്ളാം. വിത്യസ്തം തന്നെയാണ്. പിന്നെ എനിക്ക് ഇഷ്ടപെട്ട ബോണ്ട്സ് ഷീന്‍ കോണറിയും റോജര്‍ മൂറുമാണ്
ഷിജൂ..
1. EON പ്രൊഡക്ഷന്‍സ് ആണ് ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ പുറത്തിറക്കുന്നത്. അതല്ലാത്തതാണ് അനൌദ്യോഗികമായി കണക്കാക്കുന്നത്. 67ല്‍ ഇറങ്ങിയ കാസിനോ റോയല്‍ ജെയിംസ് ബോണ്ടിനെ ഒരു പാരഡിയായിരുന്നു. നെവര്‍ സേ നെവര്‍ എഗെയിന്‍ മുമ്പെറങ്ങിയ തണ്ടര്‍ബോളിന്റെ റീമേക്കും
2. ബ്രോക്കോളി കുടുംബത്തിന്റേതാണ് EON പ്രൊഡക്ഷന്‍സ്. ആ നിലക്ക് അങ്ങിനെ പറയാവുന്നതാണ്
3&4. 12 ജയിംസ് ബോണ്ട് നോവലുകളും ഒരു ചെറുകഥാ സമാഹാരവും എഴുതിയത് ഫ്ലെമിംഗ് ആണ്. ഇതെല്ലാം സിനിമകളാക്കി കഴിഞ്ഞപ്പോഴേക്കും ഫ്ലെമിംഗിന്റെ പരിപാടി കഴിഞ്ഞിരുന്നു. അതിനു ശേഷമുള്ള ജെയിംസ് ബോണ്ട് പടങ്ങളെല്ലാം മറ്റു പലരുമാണെഴുതിയത്. അവസാനമായിറങ്ങിയ കാസിനോ റോയല്‍ ഫ്ലെമിംഗ് ആദ്യമെഴുതിയ നോവലിനെ ആധാരമാക്കിയാണ്.
പതാലി,
ഇതൊന്നു ആറ്റികുറുക്കി മലയാളം വിക്കിയിലിടാമോ. ലേഖനവും കമെന്റ്റുകളും കൂടി ഒരു നല്ല രൂപത്തിലായിട്ടുണ്ട് ഇപ്പോള്‍
ഒരു ആഡ്-ഓണ്‍ ഇന്‍ഫോ...
ഡാനിയേല്‍ ക്രൈഗ്, മൂന്ന് ചിത്രങ്ങള്‍ക്കാണ് കരാറിട്ടിരിക്കുന്നത്. അടുത്ത ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ പ്രോസസ്സ് തുടങ്ങിക്കഴിഞ്ഞു- “ബോണ്ട് 22“.
സത്യം പറയാല്ലൊ, എനിക്ക് ബ്രോസ്നാനെക്കാള് ക്രൈഗിനെയാണ് ഇഷ്ടമായത്. ബോണ്ട് എന്ന് പറഞ്ഞാല്‍ റിസ്ക് എടുക്കണം. ഇവന് അത് ആവശ്യത്തിലധികം എടുക്കുന്നുണ്ട്. ഉഗാണ്ടയിലെ സ്റ്റണ്ട് സീക്വന്‍സ് തന്നെ ഉത്തമ ഉദാഹരണം. ഏക് ദം പക്കാ!! പിയേര്‍സ് ബ്രോസ്നാന് മറ്റേ വിഷയത്തില്‍ പുലിയായിരുന്നു...!!
ബോണ്ട് സീരീസിലെ 12 ചിത്രങ്ങളുടെ ഡി.വി. ഡി ഞാന്‍ വാങ്ങി... ഡോ. നോ കണ്ടു. ക്ലാസ്സിക്ക്!! ഞാന്‍ ബോണ്ട് ചിത്രങ്ങളുടെ അതേ ഓഡറില്‍ തന്നെ ഓരോന്നായി കണ്ട് വരുന്നു... (ഡെയ്ലി രാത്രി ഇത് തന്നെ പരിപാടി, റൂം മേറ്റ്സിനും)!!
പതാലി,
മച്ചാന്റെ ഡീറ്റയിത്സ് ഇട്ടതിന് പെരുത്ത് നന്ദി. ഷിജു പറഞ്ഞ പോലെ ഇത് ഒന്ന് ആറ്റിക്കുറുക്കി വിക്കിയില്‍ ഇടൂ.
ഇപ്പോ സ്റ്റാര്മൂവിസില് മച്ചാന്റെ പടങ്ങളുടെ ഉത്സവമാണല്ലോ അല്ലേ
റ്റെഡിച്ചായോ...
ഡിന്നര്‍ പാര്‍ട്ടിയില്‍
ഇതൊക്കെ അടിച്ചു വിടുന്നതിനു കുഴപ്പമില്ല. കണ്ട്രോള് വിടാതെ നോക്കണം....
തോക്കിണ്റ്റെ കാര്യം പരിഗണനയിലുണ്ട്. അടുത്തയാഴ്ച്ച ഞങ്ങളുടെ പള്ളിയില്‍ പെരുന്നാളാണ്. അവിടെനിന്ന് ഒരെണ്ണം വാങ്ങാം.
പൊട്ടാസ് അച്ചായന് സംഘടിപ്പിക്കണം.
കാരണം സ്ഫോടക വസ്തുക്കള്‍ പാഴ്സലായി അയക്കുന്നത് നിയമവിരുദ്ധമാണ്.
ഷിജു.. തലക്കെട്ട് ഓക്കെയാക്കിയിട്ടുണ്ട്. നിര്‍ദേശത്തിനു നന്ദി.
ഇ.ഒ.എന്‍ പ്രൊഡക്ഷന്‍സിണ്റ്റെ ചിത്രങ്ങളാണ് ഔദ്യോഗിക ബോണ്ട് ചിത്രങ്ങളായി
അറിയപ്പെടുന്നത്.
പിന്നെ എണ്റ്റെ തീട്ടൂരത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഫ്ളെമിംഗിണ്റ്റെ നോവലുകളുടെ അവകാശം വാങ്ങിയ കനേഡിയന്‍ നിര്‍മാതാവ് ഹെന്‍ട്രി സാള്‍ട്സ്മാനൊപ്പം ചേര്‍ന്ന് ബ്രക്കോളി സ്ഥാപിച്ച ഇ.ഒ.എന്‍ പ്രൊഡക്ഷന്‍സിണ്റ്റെ ചിത്രങ്ങളാണ് ഔദ്യോഗികമെന്ന് അറിയപ്പെടുന്നത്.
ഫ്ളെമിംഗ് എഴുതിയ കഥകള്‍ എല്ലാം അതേപടി സിനിമായാക്കുകയായിരുന്നില്ല.
നോവലിണ്റ്റെ കഥാഗതിയും ചുറ്റുപാടുകളുമൊക്കെ സിനിമക്ക് ഇണങ്ങും വിധം മാറ്റുകയാണ് പതിവ്. എന്നാലും കഥാപാത്രങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടാവില്ല. മാത്രമല്ല ഈ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് മറ്റുള്ളവര്‍ കഥകള്‍ എഴുതുന്നതിനാല്‍ സിനിമാ പരമ്പര അടുത്ത കാലത്തെങ്ങും നില്ക്കാന് പോകുന്നില്ല. ഉദാഹരണത്തിന് സ്പൈ ഹൂ ലവ്ഡ് മീയുടെ കഥയും തിരക്കഥയും ക്രിസ്റ്റഫര്‍ വുഡ് ആണ്. ടുമോറോ നെവര്‍ ഡൈസിണ്റ്റെ കഥ ബ്രൂസ് ഫെയര്‍ സ്റ്റീനിണ്റ്റെതാണ്.
സിജു, ഒക്ടോപ്പസിയുടെ കാര്യം വിട്ടുപോയതല്ല, നീങ്ങളുടെയൊക്കെ ക്ഷമ പരീക്ഷിക്കേണ്ട എന്നു കരുതി ഒഴിവാക്കിയതാണ്. ഉള്ളതു പറഞ്ഞാല്‍ കാസിനോ റോയല്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. തല്ക്കാലം കാണാന്‍ സംവിധാനവുമില്ല. ഡി.വി.ഡി വരുന്നതുവരെ കാത്തിരിക്കണം. അഭിപ്രായം അറിയിച്ചതിന് നന്ദി. പിന്നെ പൊന്നമ്പലം പറഞ്ഞപോലെ 22ആം ജെയിംസ് ബോണ്ടിണ്റ്റെ പണികള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. 1998 നവംബറില്‍ റിലീസ് ചെയ്യാനാണ് പദ്ധതി. ബാര്‍ബറ ബ്രക്കോളിയും മൈക്കല്‍ വില്‍സണും തന്നെയാണ് നിര്‍മാണം.
പൊന്നമ്പലത്തിണ്റ്റെ ബോണ്ട് ഡി.വിഡി. ചലച്ചിത്രോത്സവത്തിന് ഭാവുകങ്ങള്‍.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..