Tuesday, January 09, 2007

ഗീതു മോഹന്‍ദാസും രാജീവ് രവിയും വിവാഹിതരാകുന്നു

(മലയാളം ന്യൂസ്‌ -ജനുവരി 9, 2007)
കൊച്ചി: ചലച്ചിത്ര നടി ഗീതു മോഹന്‍ദാസും ഛായാഗ്രാഹകന്‍ രാജീവ്‌ രവിയും വിവാഹിതരാവുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കൊല്ലത്ത്‌ നടന്നു. 1986-ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ ബാലതാരമായി മലയാള സിനിമയിലെത്തിയ ഗീതു തുടര്‍ന്ന്‌ ഏറെക്കാലം വിദേശത്തായിരുന്നു. ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലൂടെയായിരുന്നു രണ്ടാം വരവ്‌. വാല്‍ക്കണ്ണാടി, ശേഷം, കണ്ണകി, അകലെ, രാപ്പകല്‍ തുടങ്ങിയ സിനിമകളിലൂടെ സജീവമായി.
ബോളിവുഡിലും മലയാളത്തിലും ശ്രദ്ധേയനായ ഛായാഗ്രാഹകനാണ്‌ എറണാകുളം സ്വദേശിയായ രാജീവ്‌ രവി. മധുര്‍ ബന്താര്‍ക്കര്‍ സംവിധാനം ചെയ്ത ചാന്ദ്നി ബാര്‍ ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. തുടര്‍ന്ന്‌ മലയാളത്തിലേക്ക്‌ ചുവടു മാറ്റി. ക്ളാസ്മേറ്റ്സാണ്‌ രാജീവ്‌ ഏറ്റവുമൊടുവില്‍ ക്യാമറ ചലിപ്പിച്ച ചിത്രം.

10 comments:

chithrakaranചിത്രകാരന്‍ said...

സിനിമയുടെ ഒരു മാസ്മരിക ലോകത്ത്‌ ജീവിക്കുന്നവര്‍ക്ക്‌ കേവലം രണ്ടു കലാജീവികളുടെ വൈയക്തിക വിശേഷം പോലും സ്വന്തം വീട്ടുവിശേഷമാകുന്നു ???!!!

സാരംഗി said...

'ഒന്നു മുതല്‍ പൂജ്യം വരെ' മുതല്‍ ഇന്നു വരെ ഗീതുവിന്റെ കടുത്ത ആരാധികയായ എനിയ്ക്കു ഈ പോസ്റ്റ്‌ വളരെ സന്തോഷം തരുന്നു.
ചിത്രകാരാ, ബ്ലോഗില്‍ കടുപ്പമേറിയ ചര്‍ച്ചകളും വാക്കുതര്‍ക്കവും സംസ്കൃതവും മാത്രമല്ല കുറച്ചു സിനിമാവിശേഷങ്ങളും വേണ്ടതു തന്നെ എന്നാണു ഈയുള്ളവള്‍ക്കു പറയാനുള്ളത്‌.

chithrakaranചിത്രകാരന്‍ said...

തീര്‍ച്ചയായും സാരഗിയുടെ അഭിപ്രായം മാനിക്കപ്പെടണം.
സാരഗി, തങ്ങളുടെ ബ്ലൊഗില്‍ ചിത്രകാരന്‌ ഒന്നും വായിക്കാനാകുന്നില്ല. വഴി അറിയുമെങ്കില്‍ പറഞ്ഞുതരണം.

പതാലി said...

ചിത്രകാരാ...
ക്ഷമിക്ക് ഈയുള്ളവന് ഒരു തെറ്റുപറ്റിയതാണ്.
സിനിമയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഒരു അറിവെന്ന നിലക്ക് പോസ്റ്റു ചെയ്തു എന്നേയുള്ളു. ഇനിയും ഇത്തരം പോസ്റ്റുകള്‍ കണ്ടാല്‍ അങ്ങു ക്ഷമിച്ചുകളയുക.
സാരംഗി... പിന്തുണക്ക് നന്ദി.

mumsy-മുംസി said...

ബ്ളോഗില്‍ വേണ്ടത് ഗള്‍ഫുകാരുടെ ഗ്രൂപ്പ് കളി, മത തീവ്രവാദം, നൊസ്റ്റാള്‍ജിയ (ഞാന്‍ എന്നോടു തന്നെ ക്ഷമ ചോദിക്കുന്നു!)...മരിക്കുന്ന പുഴ ,മലപ്പുറം കത്തി...!
(എന്റെ ദൈവമേ ഒരു ബുദ്ധിജീവിയായി എന്നെ ജനിപ്പിക്കാതിരുന്നതിന്‌ നിനക്ക് നന്ദി...)
പതാലി...നമുക്ക് സിനിമാസ്വാദകരുടെ ഒരു യൂണിയന്‍ അങ്ങു തുടങ്ങിയാലോ? അരസികന്‍മാരെ പ്രതിരോധിക്കാന്‍..

അതുല്യ said...

ഒരുാഫാമോ?

ഐശ്വര്യാ റായിയും അഭിഷേക്‌ ബച്ചനും വിവാഹിതരാകുന്നു.

"ഇതിലും ഭേദം സന്യാസമായിരുന്നു" ഇത്‌ ഞാന്‍ പറഞ്ഞതല്ലാട്ടോ. കുംഭ മേളയ്ക്‌ എത്തിയ ഒരു വിദേശി ഐറീന്‍ പറഞ്ഞതാണു.

ദില്‍ബാസുരന്‍ said...

അഭിഷേകിനെ പറയാം.ഐശ്വര്യയെ അരുത്. ഡോണ്ടൂ.. ഡോണ്ടൂ..

പതാലി said...

മുംസി പറഞ്ഞതാണ് ശരി.
ബുദ്ധി ജീവികളായി ജനിക്കാതിരുന്നതാണ് നമുക്ക് ഒക്കെയുള്ള ന്യൂനത എന്തു ചെയ്യാം.

sandoz said...

കര്‍ത്താവേ...ഇതെപ്പോ......എന്റെ ചങ്ക്‌ വേദനിച്ചിട്ട്‌ പാടില്ലാ.........
ഹും....അപ്പോ അതും പോയി................

പതാലി said...

വളരെ ലേറ്റാണല്ലോ സാന്‍റോസേ...