Saturday, December 30, 2006
Saturday, December 09, 2006
തച്ചങ്കരി വിവാദവും വ്യാജ സീഡി പ്രതിസന്ധിയും
വ്യാജ സിഡി നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരെ വിഴുങ്ങിക്കളയും എന്ന് ചാനലുകളിലും സിനിമാ തിയേറ്ററുകളിലുമൊക്കെ നമുക്ക് മുന്നറിയിപ്പു തന്നിരുന്ന വീര ശിങ്കം ടോമിന് ജെ.തച്ചങ്കരി അന്നു പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പഴാ മനസിലായത്. "വ്യാജ സീഡി നിര്‍മാണത്തിന്റെ കുത്തക എനിക്കാണ്. ഭൂമി മലയാളത്തില്‍ ഞനല്ലാതെ വേറൊറു സീഡി നിര്‍മാതാവ് ഉണ്ടാവാന്‍ പാടില്ല"
തച്ചങ്കരി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും നാടുനീളെ റെയ്ഡ് നടത്തുകയും ചെയ്യുമ്പോള്‍തന്നെ സ്വന്തം സ്റ്റുഡിയോയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സിഡികള്‍ നിര്‍മിക്കുകയായിരുന്നു എന്നുവേണം ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍നിന്ന് മനസിലാക്കാന്‍. ഇദ്ദേഹത്തെ തന്നെ പോലീസിന്റെ അന്റീ പൈറസി സെല്ലിന്റെ ചുതമലക്കാരനായി നിയമിച്ചവരെ ആദരിച്ചേ പറ്റൂ.
ഐ.പി.എസ് ഉദ്യോഗസ്ഥന്,സംഗീത സംവിധായകന്, ദൃശ്യമാധ്യമ സാങ്കേതിക വിദഗ്ധന്‍(എന്ന് അവകാശവാദം) തുടങ്ങിയ നിലകളിലുള്ള തച്ചങ്കരിയുടെ വീര സാഹസിക കൃത്യങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണിപ്പോള്‍. നടന് ദിലീപിന്റെ നേതൃത്വത്തില്‍ വ്യാജ സീഡി റാക്കറ്റിനെതിരെ നടത്തിയിട്ടുള്ള നീക്കങ്ങളില്‍ പലതിലും ഈ സൂപ്പര്‍ കോപ്പും പങ്കാളിയായിരുന്നു. എത്രയോ സ്ഥലങ്ങളിലെ വ്യാജ സിഡീ റാക്കറ്റിനെക്കുറിച്ച് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന് വിവരം നല്കിയിരിക്കുന്നു. എത്രയോ കേന്ദ്രങ്ങളില്‍ അദ്ദേഹവും സംഘവും റെയ്ഡ് നടത്തിയിരിക്കുന്നു?
അഭിനയ രംഗത്തും സിനിമാ വ്യവസായത്തിലും ബുദ്ധിപൂര്‍വ്വമായ നീക്കങ്ങളലൂടെയാണ് ദിലീപ് വളര്‍ന്നതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. പക്ഷെ തച്ചങ്കരി ഏറെക്കാലമായി തനിക്ക് നല്‍കിയത് വിഢിവേഷമായിരുന്നെന്ന തിരിച്ചറിവിന്റെ ചമ്മലില്‍നിന്ന് 'അയലത്തെ പയ്യന്' മുക്തനായിട്ടുണ്ടാവില്ല.
തച്ചങ്കരിയെ ഭരണ രംഗത്തുള്ള ചിലര്‍തന്നെ സംരക്ഷിക്കുന്നു എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇതിനോടു ചേര്‍ത്ത് വായിച്ചാല്‍ സംഗതി വ്യക്തം. എന്നെ പോലും അറിയിക്കാതെയാണ് ഋഷിരാജ് സിംഗ് റെയ്ഡിനു പോയത്, ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷമേ ഋഷിരാജ് സിംഗിന് ആന്റീ പൈറസി വിഭാഗത്തിന്റെ ചുമതല തിരികെ നല്‍കൂ... ഇങ്ങനെ പോകുന്നു മന്ത്രിയുടെ പ്രസ്താവനകള്‍.
തച്ചങ്കരിയുടെ ഭാര്യയുടെ പേരിലാണ് റിയാന്‍ സ്റ്റുഡിയോ. അതായാത് തികച്ചും സ്വകാര്യ സ്ഥാപനം. അഥവാ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തച്ചങ്കരിയുടെ പേരിലാണെങ്കിലും സ്റ്റുഡിയോ സര്‍ക്കാര്‍ സ്ഥാപനമാവില്ലല്ലോ?. ഇത്തരമൊരു സ്ഥാപനത്തില്‍ റെയ്ഡ് നടത്തുന്നതിനു മുമ്പ് മന്ത്രിയെ അറിയിക്കണമെന്ന ചട്ടം എവിടെയാണ് രേഖപ്പെടുത്തിവെച്ചിരിക്കുന്നതെന്ന് മനസിലാകുന്നില്ല. അങ്ങനെയെങ്കില്‍ മാസപ്പടി മുടങ്ങുന്ന വേളകളില്‍ നാട്ടിന്‍പുറങ്ങളിലെ സിഡി ഷോപ്പുകളില്‍ നിലച്ചിത്രങ്ങളും വ്യാജ സീഡികളും തിരയാനെത്തുന്ന ലോക്കല്‍ ഏമാന്മാരും മന്ത്രിയാദ്യത്തെ വിവരമറിയിക്കേണ്ടായോ? ഇങ്ങനെ ഒരു ചട്ടം ഉണ്ടെങ്കില്‍, അത് കൃത്യമായി നടപ്പാക്കിയാല്‍ പോലീസുകാരുടെ റെയ്ഡ് മുന്നറിയിപ്പുകള്‍ അറ്റന്റ് ചെയ്യുകയായിരിക്കും മന്ത്രിയുടെ ഓഫീസ് സ്റ്റാഫിന്റെ പ്രധാന പണി.
തച്ചങ്കരി പ്രശ്നം ഭരണവൃത്തത്തിലും ചലച്ചിത്ര ലോകത്തും മാധ്യമങ്ങളിലുമൊക്കെ ചലനം സൃഷ്ടിച്ചു കഴിഞ്ഞു. ഇത് കുറേ ദിവസം നീണ്ടുനില്‍ക്കും. പിന്നെ സ്വാഭാവികമായി കെട്ടടങ്ങും. വ്യാജ സിഡികളെ കേരളത്തിലെ സിനിമാ പ്രതിസന്ധിയുമായി കൂട്ടിവായിക്കാനാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സീഡികളുടെ അതിപ്രസരം സിനിമാ വ്യവസായത്തെ തകര്‍ത്തു എന്നാണ് വിലയിരുത്തല്‍. ഇത് വര്‍ഷങ്ങള്‍ക്കു മുമ്പേ ചൂണ്ടിക്കാണിക്കപ്പെട്ട പ്രശ്നമാണ്. ലോകത്തില്‍ മലയാളികളുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും മലയാള സിനിമകളുടെ വ്യാജസീഡികള്‍ സുലഭമാണ്.
മലയാള ചിത്രങ്ങള്‍ കാണാന്‍ മറ്റു വഴികളില്ലാത്ത പ്രവാസികള്‍ സീഡികള്‍ വാങ്ങുന്നതിനെ കുറ്റപ്പെടുത്താനാവില്ല. പക്ഷെ കേരളത്തിലെ പ്രേക്ഷകര്‍ക്കുമുണ്ട് അവരുടേതായ ന്യായങ്ങള്‍. തികച്ചും ശോചനീയമായ നിലയിലുള്ള തിയേറ്ററുകളില്‍ മൂട്ടകടി കൊണ്ടും മൂത്രത്തിന്റെ ദുര്‍ഗന്ധം സഹിച്ചും ഇരുന്നുവേണം സിനിമ കാണാന്‍. പ്രധാന നഗരങ്ങളിലെ റിലീസിംഗ് കേന്ദ്രങ്ങളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. പ്രേക്ഷകര്‍ സ്ക്രീനിലെ കാഴ്ച്ചകളില്‍ പരിസരം മറക്കുന്ന തക്കം നോക്കി എയര്‍ കണ്ടീഷണര്‍ ഓഫാക്കി പണം ലാഭിക്കുന്നവരും കുറവല്ല.
ചുറ്റുപാടുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ടിക്കറ്റ് നിരക്കിന് കുറവില്ല. മുന്‍പ് എറണാകുളത്തെ ഒരു തിയേറ്റര്‍ നവീകരിച്ചശേഷം ഉടമ സ്വന്തം നിലയില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച സംഭവവുമുണ്ടായി. കുടുംബ സമേതം സിനിമ കാണാന്‍ പോവുക എന്നത് ഭൂരിപക്ഷം പേര്‍ക്കും ചിന്തിക്കാനാവാത്ത നിലയിലായി. ഈ സാഹചര്യത്തില്‍ കേവലം നാലോ അഞ്ചോ രൂപക്ക് കിട്ടുന്ന വ്യാജ സീഡി കാണുന്നവരെ കുറ്റം പറയാനാവുമോ?
വ്യാജ സീഡികെളക്കുറിച്ചുള്ള അന്വേഷണം പലപ്പോഴും എത്തിച്ചേരുക ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ടവരില്‍ തന്നെയാണ്.
ഭൂരിഭാഗം മലയാള ചിത്രങ്ങളുടെയും ഷൂട്ടിംഗ് വേളയില്‍ തന്നെ സാറ്റലൈറ്റ് (ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള)അവകാശവും ഓവര്‍സീസ്(വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള) അവകാശവും വില്‍ക്കാറുണ്ട്. ചാനലുകള്‍ക്ക് പ്രിന്റ് ഏറെ വൈകിയാണ് നല്‍കുന്നത്. അതേസമം കേരളത്തില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ വിദേശ രാജ്യങ്ങളിലും ചിത്രം പുറത്തിറങ്ങുന്നതിനാല്‍ അവിടേക്കുള്ള പ്രിന്റ് നേരത്തെ അയച്ചുകൊടുക്കും. ഇങ്ങനെ വിദേശ രാജ്യങ്ങളില്‍ എത്തുന്ന പ്രിന്റുകളാണ് വ്യാജ സീഡിയുടെ പ്രധാന ഉറവിടങ്ങളിലൊന്ന്.
സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പേ വ്യാജ പതിപ്പ് പകര്‍ത്തി സീഡി നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതും ലക്ഷക്കണക്കിനു രൂപയുടെ ഇടപാടാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍മിക്കപ്പെടുന്ന പതിനായിരക്കണക്കിനു സീഡികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നു. സിനിമകളുടെ പ്രിന്റ് അടിക്കുന്ന ലാബുകള്‍ കേന്ദ്രീകരിച്ചും ഒരു കാലത്ത് വ്യാജ കാസറ്റുകളും സീഡികളും ഇറക്കിയിരുന്നു. പക്ഷെ, ഇപ്പോള്‍ ഇതിനുള്ള സാധ്യതകള്‍ വിരളമാണ്. തിയേറ്ററുകളില്‍നിന്ന് സിനിമകള്‍ വീഡിയോ കാമറയില്‍ പകര്‍ത്തി സിഡിയിലാക്കുന്ന രീതിയും നിലവിലുണ്ട്. ദൃശ്യങ്ങള്‍ക്ക് വ്യക്തത കുറയുമെന്നതുകൊണ്ട് ഇത്തരം സീഡികള്‍ക്ക് ഡിമാന്റ് കുറവാണ്.
ഓവര്‍സീസ് അവകാശവും വ്യാജസിഡികളുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഫിലിം ചേംബറും ചലച്ചിത്ര വ്യവസായികളും മൗനം പാലിക്കുകയാണ് പതിവ്.ചുരുക്കത്തില്‍, നിലവിലുള്ള സാഹചര്യത്തില്‍ വ്യാജ സീഡി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവില്ല. പലപ്പോഴും റെയ്ഡിനും പീഡനത്തിനും വിധേയരാകുന്നത് ഈ റാക്കറ്റിന്റെ താഴേ തലത്തിലുള്ള സിഡി ഷോപ്പുകാരാണ്. അതുകൊണ്ട് പ്രയോജനം ഇല്ല എന്നതാണ് സത്യം.

Wednesday, November 22, 2006
ക്ളാസ്മേറ്റ്സ് എന്ന പാതകം
നവലിബറല്‍ നായങ്ങളെ സ്ഥാപനവല്‍ക്കരിക്കുന്ന മാതൃകാ ബ്രാഹ്മണിക് പുരുഷ-ദേശീയതയുടെ സൂക്ഷ്മ രൂപങ്ങളിലൂടെത്തന്നെയാണ് ക്ളാസ്മേറ്റ്സ് ബോക്സ് ഓഫീസ് വിജയം നേടുന്നത്
ഇത് ഞാന്‍ പറഞ്ഞതല്ല. ലാല്‍ ജോസ് ചിത്രമായ ക്ളാസ്മേറ്റ്സിനെക്കുറിച്ച് നവംബര്‍ ലക്കം പച്ചക്കുതിര മാസികയില്‍ വി.കെ ശ്രീകുമാര്‍ നടത്തിയിരിക്കുന്ന വിലയിരുത്തലാണ്.
ക്ളാസ്മേറ്റ്സ് ഒരു ഉദാത്ത ചിത്രമാണെന്ന അഭിപ്രായം എനിക്കില്ല. ചിത്രത്തില്‍ ന്യുനതകളും സാംഗത്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടാനും കഴിയും.
പക്ഷെ തമ്മില്‍ ഭേദം തൊമ്മന് എന്നു പറയുന്നതുപോലെ സമീപകാലത്തെ
തല്ലിക്കൂട്ട് സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ചിത്രം ഒരു പടി മുന്നിലാണെന്ന് ഈയുള്ളവന് തോന്നുന്നു.
പക്ഷെ ഈ അവലോകനം വായിച്ചപ്പോള്‍ ലാല്‍ ജോസ് എന്തോ കൊടും പാതകം ചെയ്തോ എന്ന് ഒരു സംശയം.
ഈയുള്ളവന് ഒരു സാധാരണ പ്രേക്ഷകനാണേ. ഏറ്റവും മുന്നിലോ തറയിലോ എവിടെ ഇരുന്നാലുംവേണ്ടില്ല, റിലീസ് ചെയ്യുന്ന ആഴ്ച്ചയില്‍തന്നെ ചിത്രം കാണണമെന്ന വാശി വെച്ചു പുലര്‍ത്തുന്ന അനേകം മണ്ടന്മാരില് ഒരാള്‍.
കടുത്ത മലയാളം പദങ്ങളൊന്നും വശമില്ലാത്തതുകൊണ്ട് ഞങ്ങള്‍ മണ്ടന്മാരുടെ സിനിമാ നിരൂപണം അടിപൊളി, കിടിലന്‍, കാശുപോയി, ഉറക്കം വന്നു, എട്ടുനിലയില്‍ പൊട്ടി തുടങ്ങിയ പ്രയോഗങ്ങളില്‍ ഒതുങ്ങും.
സിനിമയോ നാടകമോ സംഗീത ആല്‍ബമോ എന്തുമാകട്ടെ, സംഗതി ജനങ്ങള്‍ക്ക് 'ക്ഷ' പിടിച്ചു എന്ന് കാണുമ്പോള്‍ ചിലര്‍ ഉദാത്ത നിരൂപണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
നവലിബറല്‍, മാതൃകാ ബ്രാഹ്മണിക്.... വായിച്ചിട്ട് ഒന്നും പുടികിട്ടുന്നില്ല. ആരെങ്കിലും ഒന്നു സഹായിച്ചാല്‍ ലാല്‍ ജോസ് ചെയ്ത തെറ്റ് കണ്ടു പിടിക്കാമായിരുന്നു....

Tuesday, November 21, 2006
ആള്ട്മാന് അന്തരിച്ചു

ഹോളിവുഡ് സംവിധായകന് റോബര്‍ട്ട് ആള്ട്മാന്(81) അന്തരിച്ചു. മുപ്പതാം വയസില്‍ സംവിധാന മേഖലയില്‍ അരങ്ങേറ്റം കുറിച്ച ആള്ട്ട്മാന് തികച്ചും വ്യത്യസ്തമായ ഒട്ടേറെ ചിത്രങ്ങള്‍ ഒരുക്കി.
അദ്ദേഹത്തിണ്റ്റെ മാഷ്, നാഷ്വിലെ എന്നീ സിനിമകള്‍ അമേരിക്കന്‍ നാഷണല്‍ ഫിലിം രജിസ്ട്രിയില്‍ ഇടംപിടിച്ചു. ഈ വര്‍ഷം ആദ്യം അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആണ്റ്റ് സയന്‍സസ് ആള്‍ട്മാനെ ആദരിച്ചിരുന്നു.
Saturday, November 18, 2006
ജെയിംസ് ബോണ്ട്-അവതാരം21

നാലു വര്‍ഷത്തെ ഇടവേളക്കുശേഷം വെള്ളിത്തിരയില്‍ ആ സ്വരം വീണ്ടും മുഴങ്ങി. "അയാം ബോണ്ട്...ജയിംസ് ബോണ്ട്". കൊല്ലാനുള്ള ലൈസന്‍സുമായി എത്തു ബ്രിട്ടീഷ് അപസര്‍പ്പക നായകണ്റ്റെ പുതിയ അവതാരത്തെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആവേശത്തോടെയാണ് വരവേറ്റത്. ജെയിംസ് ബോണ്ട് പരമ്പരയിലെ 21 മത്തെ ചിത്രമായ 'കാസിനോ റോയിലി' ണ്റ്റെ റിലീസ് മഹാമഹത്തില്‍ കേരളത്തിലെ പത്തു തീയേറ്ററുകളും പങ്കു ചേര്‍ു.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിനിമാ പരമ്പര എതുള്‍പ്പെടെ ഒട്ടേറെ സവിശേഷതകള്‍ ബോണ്ട് സിനിമകള്‍ക്ക് അവകാശപ്പെടാനുണ്ട്. ആലോചനാ ഘട്ടം മുതല്‍ അഭ്യൂഹങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു നില്ക്കുന്ന ഈ സിനിമകളുടെ റിലീസ് ചലച്ചിത്ര ലോകത്ത്, പ്രത്യേകിച്ച് ഹോളിവുഡില്‍ വന്‍ സംഭവമായി മാറുകയും ചെയ്യുന്നു.
ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല. പിയേഴ്സ് ബ്രോസ്നനു ശേഷം ജെയിംസ് ബോണ്ടിണ്റ്റെ കുപ്പായം അണിയുന്നത് ആര് എന്നതിനെച്ചൊല്ലി ഏറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഒടുവില്‍ നറുക്കു വീണത് ബ്രിട്ടീഷ് നടനായ ഡാനിയല്‍ ക്രെയ്ഗിനാണ്. താരതമ്യേന അപ്രശസ്തനായിരുന്ന ക്രെയ്ഗിനെ മാധ്യമങ്ങളും ആരാധകരും വിമര്‍ശന പ്രളയം കൊണ്ടാണ് വരവേറ്റത്. ജെയിംസ് ബോണ്ടായി ക്രെയ്ഗിനെ സങ്കല്പ്പിക്കാനാവില്ലൊയിരുന്നു അവരുടെ പക്ഷം.
കഴിഞ്ഞയാഴ്ച്ച ലണ്ടനില്‍ എലിസബത്ത് രാജ്ഞിയും ബ്രിട്ടീഷ് സംഗീത ഇതിഹാസം എല്‍ട്ടണ്‍ ജോണും ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന പ്രീമിയറിലാണ് വെള്ളിത്തിരയില്‍ ക്രെയ്ഗിണ്റ്റെ കുറ്റാന്വേഷണം തുടങ്ങിയത്.
ഇയാന്‍ ഫ്ളെമിംഗിണ്റ്റെ ആദ്യ ബോണ്ട് നോവലിനെ ആധാരമാക്കി കാസിനോ റോയല്‍ സംവിധാനം ചെയ്തിരിക്കുത് മാര്ട്ടിന് കാംപെല്‍ ആണ്. മാസ്ക് ഓഫ് സോറോ, ദ ലെജണ്റ്റ് ഓഫ് സോറോ, വെര്‍ട്ടിക്കല്‍ ലിമിറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മാര്ട്ടിന്. ഇയാന്‍ ഫ്ളെമിംഗ് വിഭാവനം ചെയ്ത കരുത്തുറ്റ കഥാപാത്രം ക്രെയ്ഗിണ്റ്റെ കയ്യില്‍ സുരക്ഷിതമാണൊണ് സംവിധായകണ്റ്റെ വിലയിരുത്തില്‍. അതേസമയം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.
ഭീകര സംഘനടകള്‍ക്ക് സഹായം നല്കുന്ന ലീ ചിഫ്രേ എ ബാങ്കറാണ് കഥയിലെ പ്രധാന വില്ലന്‍. ഡാനിഷ് നടന് മാഡ്സ് മൈക്കല്സണാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇറ്റാലിയന്‍ നടി കാതറിന മുറിനോയും ഫ്രഞ്ച് താരം ഇവാ ഗ്രീനുമാണ് ബോണ്ട് നായികമാര്‍.
72കാരി ജൂഡി ഡഞ്ച് തുടര്‍ച്ചയായ അഞ്ചാമത്തെ ചിത്രത്തിലും ബോണ്ടിണ്റ്റെ ഇണ്റ്റിലജന്സ് കട്രോളറായി വേഷമിടുന്നു. ബഹാമസിലെ പാരഡൈസ് ദ്വീപിലും ലന്, പ്രാഗ്, ചെക്ക് റിപ്പബ്ളിക്, ഇറ്റലി എന്നിവിടങ്ങളിലുമായിരുന്നു കാസിനോ റോയലിണ്റ്റെ ഷൂട്ടിംഗ്.
007 വന്ന വഴി
1952 ഫെബ്രുവരിയില്‍ ജമൈക്കയിലെ ഗോള്‍ഡന്‍ ഐ എന്നു പേരുള്ള തണ്റ്റെ എസ്റ്റേറ്റില്‍ അവധിക്കാലം ചെലവഴിക്കുമ്പോഴാണ് ഇയാന്‍ ഫ്ളെമിംഗ് കാസിനോ റോയല്‍ എന്ന ആദ്യ അപസര്‍പ്പക കഥ എഴുതിയത്. നായക കഥാപാത്രത്തിന് യോജിച്ച പേരിനുവേണ്ടയുള്ള ആലോചനക്കിടെ തണ്റ്റെ മേശപ്പുറത്തിരിക്കുന്ന 'ബേഡ്സ് ഓഫ് ദ വെസ്റ്റിന്‍ഡീസ്' എന്ന പക്ഷിശാസ്ത്ര ഗ്രന്ഥത്തിനുമേല്‍ ഫ്ളെമിംഗിണ്റ്റെ കണ്ണുടക്കി. വൈകാതെ ഗ്രന്ഥകാരനായ അമേരിക്കന്‍ ശാസ്ത്രജ്ഞന് ജയിംസ് ബോണ്ട് ഫ്ളെമിംഗിണ്റ്റെ കഥയിലെ നായകനായി.
ബോണ്ടിണ്റ്റെ കയ്യില്‍ ഫ്ളെമിംഗ് തോക്കു നല്കി. അദ്ദേഹത്തിനുമുന്നില്‍ ശ്രമകരമായ ദൌത്യങ്ങളും ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പ്രതിസന്ധികളുടെ പരമ്പരകളും സൃഷ്ടിച്ചു. പക്ഷികളെ താലോലിച്ചിരുന്ന ബോണ്ട് മനുഷ്യര്‍ക്കു നേരെ തോക്കു ചൂണ്ടി പരിചയപ്പെടുത്തി. "അയാം ബോണ്ട്...ജയിംസ് ബോണ്ട്.
പ്രസാധകനായ ജോനാഥന് കേപ്പിന് നോവല്‍ അത്രക്ക് രസിച്ചില്ല. പ്രശസ്ത സഞ്ചാര സാഹിത്യകാരനായിരുന്ന സഹോദരന് പീറ്റര്‍ ഫ്ളെമിംഗ് ഇയാനു വേണ്ടി ശുപാര്‍ശ ചെയ്തു. അങ്ങനെ 1953ല്‍ കാസിനോ റോയല്‍ പുറത്തിറങ്ങി. പിന്നെ ഫ്ളെമിംഗിണ്റ്റെ പേനയ്ക്ക് വിശ്രമമുണ്ടായില്ല. ലനിലെ സണ്‍ ഡേ ടൈംസിനു കീഴിലുള്ള കെംസ് ലി ന്യൂസ് പേപ്പേഴ്സിണ്റ്റെ ഫോറിന് മാനേജരായിരു ഫ്ളെമിംഗ് ഇടക്ക് അവധിയെടുത്താണ് എഴുതിയിരുന്നത്. ഓരോ വര്‍ഷവും പുതിയ ദൌത്യങ്ങളുമായി ബോണ്ട് അവതരിച്ചുകൊണ്ടിരുന്നു . തുടര്‍ച്ചയായി 12 ജയിംസ് ബോണ്ട് നോവലുകളും ഒരു ചെറുകഥാ സമാഹാരവും പുറത്തിറങ്ങി.
അക്ഷരങ്ങളിലൂടെ ജനഹൃയങ്ങളില്‍ ആവേശം പടര്‍ത്തിയ ജയിംസ് ബോണ്ടിനെ ഷോണ്‍ കോണറി എന്ന സുന്ദരണ്റ്റെ രൂപത്തില്‍ ആല്‍ബര്‍ട്ട് ബ്രക്കോളി വെള്ളിത്തിരയില്‍ എത്തിച്ചു. 'ഡോക്ടര്‍ നോ' എ ചിത്രത്തിലൂടെ. നോവലുകളുടെ അവകാശം വാങ്ങിയ കനേഡിയന്‍ നിര്‍മാതാവ് ഹെന്‍ട്രി സാള്‍ട്സ്മാനൊപ്പം ചേര്‍ന്ന് ബ്രക്കോളി രൂപീകരിച്ച ഇ.ഒ.എന്‍ പ്രൊഡക്ഷന്‍സ് ആണ് 1962-ല്‍ ജെയിംസ് ബോണ്ട് പരമ്പരയിലെ ആദ്യ ചിത്രമായ ഡോക്ടര്‍ നോ നിര്‍മിച്ചത്.
ഈ കൂട്ടുകെട്ട് ഒരുക്കിയ ഒന്‍പതു ചിത്രങ്ങളിലൂടെ ജെയിംസ് ബോണ്ട് ലോകത്തിണ്റ്റെ ഹരമായി വളര്‍ന്നു. അഞ്ചാമത്തെ ബോണ്ട് ചിത്രമായ "യൂ ഒലി ലീവ് ട്വൈസ്" വരെ കൊല്ലാനുള്ള ലൈസന്‍സ് ഷോണ്‍ കോണറിക്കു തയൊയിരുന്നു. ആറാമത്തെ ചിത്രമായ "ഓണ്‍ ഹെര്‍ മജസ്റ്റീസ് സീക്രട്ട് സര്‍വീസില്‍' ഓസ്ട്രേലിയന്‍ നടന് ജോര്‍ജ് ലാസന്‍ബൈ ജയിംസ് ബോണ്ടിണ്റ്റെ കുപ്പായമണിഞ്ഞു. "ഡൈമണ്ട്സ് ആര് ഫോര്‍ എവറില്‍' കോണറി മടങ്ങിയെത്തി. അനൌദ്യോഗിക ബോണ്ട് ചിത്രമായി പരിഗണിക്കപ്പെടുന്ന "നെവര്‍ സേ നെവര്‍ എഗെയ്നി'ലും നായകവേഷമണിഞ്ഞാണ് കോണറി രഹസ്യാന്വേഷണം അവസാനിപ്പിച്ചത്. അപ്പോഴേയ്ക്കും കോണറിയും ജയിംസ് ബോണ്ടിണ്റ്റെ കോഡ് നമ്പരായ 007നും ലോകപ്രശസ്തമായിക്കഴിഞ്ഞിരുന്നു.
"ലീവ് ആന്‍ഡ് ലെറ്റ് ഡൈ"യിലൂടെ പുതിയ ദൌത്യമേറ്റെടുത്ത റോജര്‍ മൂര്‍ പതിമൂന്നു വര്‍ഷത്തിനിടെ ഏഴ് ബോണ്ട് ചിത്രങ്ങളില്‍ പ്രധാന റോള്‍ ചെയ്ത് റിക്കാര്‍ഡ് കുറിച്ചു. റോജര്‍ മൂര്‍ പിന്മാറ്റത്തെക്കുറിച്ച് ആലോചിച്ചിരുന്ന വേളയിലാണ് തിമോത്തി ഡാള്‍ട്ടണ്റ്റെ രംഗപ്രവേശം. 'ദി ലിവിംഗ് ഡേ ലൈറ്റ്സി"ലൂടെ അരങ്ങേറ്റം കുറിച്ച ഡാള്‍ട്ടണ്‍ "ലൈസന്‍സ് ടൂ കില്‍" എ ചിത്രത്തിലും നായകനായി. 'ഗോള്‍ഡ ഐ'യിലൂടെയാണ് അയര്‍ലന്‍ഡുകാരനായ പിയേഴ്സ് ബ്രോസ്നന് രഹസ്യാന്വേഷണത്തില്‍ അരങ്ങേറ്റം കുറിച്ചത്. സൌന്ദര്യംതയൊയിരുന്നു ഈ നടണ്റ്റെ ഏറ്റവും വലിയ പ്ളസ് പോയിണ്റ്റ്. 'ടുമോറോ നെവര്‍ ഡൈസ്', 'ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ്, ഡൈ അനതര്‍ ഡേ' എന്നീ ചിത്രങ്ങള്‍ ബ്രോസ്നനെ പുതിയ യുഗത്തിണ്റ്റെ ബോണ്ടാക്കി മാറ്റുകയായിരുന്നു. ബോണ്ട് നായകനാകുന്ന ആറാമത്തെ നടനാണ് ക്രെയ്ഗ്.
തമ്മില്‍ കേമന്‍ കോണറി
ബോണ്ട് വേഷത്തില്‍ ഏറെ തിളങ്ങിയത് ആദ്യ നായകന് കോണറിതയൊയിരുന്നു എന്നു പറയാം. ശാന്തമായ പ്രകൃതവും സ്ത്രീകളുടെ മനം കവര്‍ന്നതും വേറിട്ട സൌന്ദര്യവുമായിരുന്നു കോണറിയുടെ വിജയം. കോണറി പിന്മാറിയ ഒഴിവിലെത്തിയ ജോര്‍ജ് ലാസന്ബൈയുടെ അഭിനയത്തിന് ആഴമില്ലാതെ പോയതും ചിത്രത്തിണ്റ്റെ അണിയറക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസവുംമൂലം അദ്ദേഹത്തിണ്റ്റെ ബോണ്ട് കരിയര്‍ ഒരു ചിത്രംകൊണ്ട് അവസാനിച്ചു. കോണറിയുടെ പകരക്കാരാനായി ജോര്‍ജിനെ കാണാന്‍ ആരാധകര്‍ക്കു കഴിഞ്ഞില്ലെന്നതാണ് സത്യം.
ജയിംസ് ബോണ്ടിന് പുത്തന്‍ പരിവേഷം നല്കാന് സാധിച്ചതാണ് റോജര്‍ മൂറിണ്റ്റെ വിജയരഹസ്യം. സെക്സ് അപ്പീലും സംഭാഷണങ്ങളിലെ തമാശകളും മൂറിണ്റ്റെ സവിശേഷതകളായിരുന്നു. ഏഴാമത്തെ ചിത്രമായപ്പോഴേക്കും മൂറിന് പ്രായം അതിക്രമിച്ചിരിക്കുന്നു എന്ന തോല് ആരാധകരിലുണ്ടായിക്കഴിഞ്ഞിരുന്നു. തിമോത്തി ഡാള്‍ട്ടണ്റ്റെ ബോണ്ട് വിവാദ നായകനായിരുന്നു. മുന്‍പെങ്ങും കിണ്ടില്ലാത്ത ഗൌരവക്കാരാനായ ജെയിംസ് ബോണ്ടിനെക്കണ്ട് പ്രേക്ഷകര്‍ ഞെട്ടിയെന്നു പറയുതായിരിക്കും ശരി. അതുകൊണ്ടുതന്നെ ഡാള്‍ട്ടണ്‍ "ഇരുണ്ട ജെയിംസ് ബോണ്ട്" എന്നാണ് അറിയപ്പെടുത്. ഡാള്‍ട്ടണ്റ്റെ 'മസിലു പിടുത്തം' മൂലം 'ലൈസന്‍സ് ടൂ കില്‍' ബോക്സ് ഓഫീസില്‍ മൂക്കുകുത്തി വീഴുകയായിരുന്നു. കോണറിക്കുശേഷമുള്ള ഏറ്റവും മികച്ച ബോണ്ടായാണ് പിയേഴ്സ് ബ്രോസ്നന് പരിഗണിക്കപ്പെടുന്നത്. ശാന്ത പ്രകൃതവും സൌന്ദര്യവും സ്ത്രീകള്‍ക്കിടയിലുള്ള മതിപ്പും കണക്കിലെടുത്ത് ബ്രോസ്നനെ കോണറിയുമായി ഉപമിക്കുന്നവരുണ്ട്.
ഓരോ ബോണ്ട് ചിത്രവും പാരമ്പരാഗത ശൈലിയിലും ഫോര്‍മുലയും പിന്തുടരുന്നു.നായകനെ അവതരിപ്പിക്കുന്ന ഗബാരല് സീക്വന്‍സും പുതിയ ദൌത്യം ഏറ്റെടുക്കുതിനു മുന്നോടിയായി കാണിക്കുന്ന ഓപ്പണിംഗ് ഗാംബിറ്റും ടൈറ്റില്‍സും നായകണ്റ്റെ ശരീരഭാഷയുമൊക്കെ ഒരു പതിവു പാറ്റേണിലാണ്. നായകണ്റ്റെ ചെറിയ ന്യൂനതകള്‍ പോലും കണ്ടു പിടിക്കാന്‍ എളുപ്പമാണെന്ന് സാരം. ഇതുതയൊണ് ബോണ്ട് നടന്മാര് നേരിടുന്ന പ്രധാന വെല്ലുവിളിയും. ഇങ്ങനെയൊക്കെയാണെങ്കിലും ഓരോ ചിത്രത്തിനും അതിണ്റ്റേതായ പ്രത്യേകതകളുണ്ട്. ബോണ്ട് ഉപയോഗിക്കുന്ന തോക്കുകള്‍, മറ്റ് ആയുധങ്ങള്‍, കാറുകള്‍, ദൌത്യ നിര്‍വഹണത്തിന് അദ്ദേഹം പരീക്ഷിക്കുന്ന മാര്‍ഗങ്ങള്‍, സിനിമയുടെ സാങ്കേതികത്തികവ് തുടങ്ങി പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുതില്‍ വരെ ഈ പ്രത്യേകതകള്‍ കാത്തു സൂക്ഷിക്കുന്നതില്‍ അണിയറക്കാര്‍ അതീവ ശ്രദ്ധ ചെലുത്തുന്നു.
എതിരാളികളെ കീഴടക്കാന്‍ ബോണ്ട് മത്സരക്കുതിപ്പു നടത്തുന്ന വാഹനം ഓരോ ചിത്രത്തിലും ഓരോന്നായിരിക്കും. മോട്ടോര്‍ ബൈക്കുമുതല്‍ പ്രകാശ വേഗമുള്ള വിമാനങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പെടും. ഡൈ അനതല്‍ ഡേയില്‍ അഡാപ്റ്റീവ് കോമോഫ്ളേജ് എന്ന സാങ്കല്‍പ്പിക സാങ്കേതിക വിദ്യ വഴിഅപ്രത്യക്ഷമാകാന് കഴിയുന്ന അസ്റ്റണ് മാര്ട്ടിന് കാറായിരുന്നു പ്രധാന ആകര്‍ഷണം. ബോണ്ട് വാഹനങ്ങളില്‍ ഏറെ ശ്രദ്ധേയമായത് ഗോള്‍ഡ് ഫിംഗര്‍, തണ്ടര്‍ ബോള്‍ ഗോള്‍ഡന്‍ ഐ. എന്നിവയിലെ സില്‍വര്‍ കളര്‍ അസ്റ്റണ് മാര്ട്ടിന് ഡി.ബി. അഞ്ചാണ്. അസ്റ്റണ് മാര്ട്ടിന് ഡി.ബി.എസ് ആണ് കാസിനോ റോയലില്‍ ബോണ്ടിണ്റ്റെ വാഹനം.
ബോണ്ട് എന്ന ബ്രാന്‍ഡ്
21 ഔദ്യോഗിക ചിത്രങ്ങള്‍, രണ്ട് അനൌദ്യോഗിക ചിത്രങ്ങള്‍, ഒരു ടെലിഫിലിം, ഒരു ടെലിവിഷന്‍ പരമ്പര... കഴിഞ്ഞ 44 വര്‍ഷങ്ങളില്‍വര്‍ഷങ്ങളില്‍ ദൃശ്യമാധ്യമ ലോകത്ത് ഏറ്റവുമധികം നിറഞ്ഞു നിന്ന കഥാപാത്രങ്ങളിലൊന്നാണ് ജെയിംസ് ബോണ്ട്. ബോക്സ് ഓഫീസില്‍ കോടികള്‍ വാരുന്നതിനപ്പുറം ഡി.വി.ഡി, ടെലിവിഷന്‍ സംപ്രേഷണം, കംപ്യൂട്ടര്‍- വീഡിയോ ഗെയിമുകള്‍, കോമിക്സ് ബുക്കുകള്‍ തുടങ്ങി അതി വിപുലമായമായ മേഖലകളില്‍ ബോണ്ട് സാന്നിധ്യമറിയിക്കുകയും പണം കൊയ്യുകയും ചെയ്യുന്നു. ഓരോ ബോണ്ട് ചിത്രവും ഓരോ ബ്രാന്‍ഡാണ്. ബോണ്ട് ചിത്രത്തിണ്റ്റെ പേരില്‍ കാര്‍ മുതല്‍ ടീഷര്‍ട്ടു വരെയുള്ള ഉത്പങ്ങള്‍ മാര്‍ക്കറ്റ് ചെയ്തുവരുന്നു. നായികമാര്‍ ധരിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ബോണ്ട് ചിത്രങ്ങളിലെ പല സാമഗ്രികളും കോടിക്കണക്കിനു രൂപയ്ക്കാണ് ലേലം ചെയ്യുത്.
ബോണ്ട് ചിത്രങ്ങളുടെ ആദ്യ രംഗങ്ങളില്‍ വിഖ്യാതനായ ഒരു ഗായകണ്റ്റെയോ ഗായികയുടെയോ സാനിധ്യമുണ്ടാകുക പതിവാണ്. ഷിര്‍ലി ബാസെ, പോള്‍ മക്കാര്‍ത്തി, ലൂയിസ് ആംസ്ട്രോംഗ്, കാര്‍ലി സൈമ, ഷീന ഈസ്റ്റന്, ഡുറാന് ഡുറാന്, ടിന ടര്‍ണര്‍, തുടങ്ങിയവര്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു. 'ഡൈ അനതര്‍ ഡേ'യുടെ ടൈറ്റില്‍ സോംഗ് അവതരിപ്പിച്ചത് പോപ് റാണി മഡോണ ആയിരുന്നു. കാസിനോ റോയലില്‍ 'യു നോ മൈ നെയിം' എന്ന ടൈറ്റില്‍ സോംഗ് അവതരിപ്പിക്കുത് അമേരിക്കന്‍ ഗായകന് ക്രിസ് കോണലാണ്.
ബ്രക്കോളിയുടെ കുടുംബകാര്യം
ജയിംസ് ബോണ്ട് സിനിമകളുടെ ജീവശ്വാസം ബ്രൊക്കോളി കുടുംബമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബോണ്ട് ചിത്രങ്ങള്‍ ബ്രൊക്കോളി കുടുംബത്തിണ്റ്റെ വീട്ടു കാര്യമാണ്. ആദ്യത്തെ ഒന്‍പതു ജെയിംസ് ബോണ്ട് ചിത്രങ്ങളും നിര്‍മിച്ചത് ആല്‍ബര്‍ട്ട്
ബ്രൊക്കോളിയും ഹാരി സാള്‍ട്സ്മാനും ചേര്‍ാണ്.
സാള്ട്സമാന് തണ്റ്റെ ഓഹരികള്‍ യുണൈറ്റഡ് ആര്‍ട്ടിസ്റ്റ്സ് എന്ന കമ്പനിക്ക് വിറ്റെങ്കിലും ബ്രൊക്കോളിക്ക് ബോണ്ടിനെ ഉപേക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ല. 'ദ സ്പൈ ഹൂ ലവ്ഡ് മീ' മുതല്‍ 'ദ ലീവിം ഗ് ഡേ ലൈറ്റ്സ്' വരെയുള്ള ചിത്രങ്ങള്‍ അദ്ദേഹം തനിയെ നിര്‍മിച്ചു. 'ദി ലിവിംഗ് ഡേ ലൈറ്റ്സിണ്റ്റെ നിര്‍മാണത്തില്‍ ബ്രൊക്കോളിയുടെ വളര്ത്തുമകന് മിഖായേല്‍. ജി വില്‍സണും പങ്കാളിയായി. തുടര്‍ന്ന് ഇതുവരെയുള്ള ചിത്രങ്ങളെല്ലാം നിര്‍മിച്ചത് വില്‍സണും ബ്രൊക്കോളിയുടെ മകള്‍ ബാര്‍ബറാ ബ്രൊക്കോളിയും ചേര്‍ന്നാണ്. വിഖ്യാതമായ ഈ പാരമ്പര്യത്തിണ്റ്റെ പിന്തുടര്ച്ചക്കാരായ സഹോദരങ്ങളുടെ അഞ്ചാമത്തെ ചിത്രമാണ് കാസിനോ റോയല്‍.
ജയിംസ് ബോണ്ട് ചിത്രങ്ങള്‍ ഇതുവരെ (നായകന്മാരുടെ പേര് ബ്രാക്കറ്റില്‍)
1. ഡോക്ടര്‍ നോ(1962-ഷോണ്‍ കോണറി)
2. ഫ്രം റഷ്യാ വിത് ലൌ(1962-ഷോണ്‍ കോണറി)
3. ഗോള്‍ഡ് ഫിംഗര്‍(1964-ഷോണ്‍ കോണറി)
4. തണ്ടര്‍ബോള്‍(1965-ഷോണ്‍ കോണറി)
5. യൂ ഓണ്‍ലി ലിവ് ട്വൈസ്(1967-ഷോണ്‍ കോണറി)
6. ഓണ്‍ ഹര് മജസ്റ്റീസ് സീക്രട്ട് സര്‍വീസ്(1969-ജോര്‍ജ് ലാസന്‍ബൈ)
7. ഡൈമണ്ട്സ് ആര് ഫോര്‍ എവര്‍(1971-ഷോണ്‍ കോണറി)
8. ലിവ് ആന്‍ഡ് ലെറ്റ് ഡൈ(1973-റോജര്‍ മൂര്‍)
9. ദ മാന്‍ വിത് ദ ഗോള്‍ഡന്‍ ഗണ്‍(1974-റോജര്‍ മൂര്‍)
10. ദ സ്പൈ ഹൂ ലവ്ഡ് മീ(1977-റോജര്‍ മൂര്‍)
11. മൂണ്‍റേക്കര്‍(1979-റോജര്‍ മൂര്‍)
12. ഫോര്‍ യുവര്‍ ഐസ് ഓണ്‍ലി(1981-റോജര്‍ മൂര്‍)
13. ഒക്ടോപസി(1983-റോജര്‍ മൂര്‍)
14. എ വ്യൂ ടു എ കില്‍(1985-റോജര്‍ മൂര്‍)
15. ദി ലിവിംഗ് ഡേ ലൈറ്റ്സ്(1987-തിമോത്തി ഡാള്‍ട്ടണ്‍)
16. ലൈസന്‍സ് ടൂ കില്‍(1989-തിമോത്തി ഡാള്‍ട്ടണ്‍)
17. ഗോള്‍ഡണ്‍ ഐ(1995-പിയേഴ്സ് ബ്രോസ്നന്)
18. ടുമോറോ നെവര്‍ ഡൈസ്(1997-പിയേഴ്സ് ബ്രോസ്നന്)
19. ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ്(1999-പിയേഴ്സ് ബ്രോസ്നന്)
20. ഡൈ അനതര്‍ ഡേ(2002-പിയേഴ്സ് ബ്രോസ്നന്)
21. കാസിനോ റോയല്‍(2006-ഡാനിയല്‍ ക്രെയ്ഗ്)
അനൌദ്യോഗിക ബോണ്ട് ചിത്രങ്ങള്‍
1. കാസിനോ റോയല്‍(ടെലിവിഷന്‍ ചിത്രം -1954)
2. കാസിനോ റോയല്‍ (1967)
3. നെവര്‍ സേ നെവര്‍ എഗേന്(1983)
Subscribe to:
Posts (Atom)